സംസ്ഥാന വ്യാപകമായി പോളിയോ വാക്സിനേഷൻ ആരംഭിച്ചു
text_fieldsബംഗളൂരു: സംസ്ഥാനവ്യാപകമായി പൾസ് പോളിയോ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം. പദ്ധതി പ്രകാരം ഓരോ കുട്ടിക്കും അഞ്ച് ഡോസ് ഓറൽ പോളിയോ വാക്സിനും (ഒ.പി.വി) മൂന്ന് ഡോസ് ഐ.പി.വിയും നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആശുപത്രികൾക്കുപുറമെ, ഗ്രാമങ്ങൾ, കുന്നിൻ പ്രദേശങ്ങൾ, ചേരികൾ, കുടിയേറ്റ മേഖലകൾ, ഫാം ഹൗസുകൾ, നഗര ചേരികൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് പ്രത്യേക ശ്രദ്ധ നൽകും.
റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും ബൂത്തുകൾ സ്ഥാപിക്കും. ഇതിനായി 33,258 ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. 1,030 മൊബൈൽ ടീമുകൾ, 2,096 ട്രാൻസിറ്റ് ടീമുകൾ, 1,13,115 വാക്സിനേറ്റർമാർ, 7,322 സൂപ്പർവൈസർമാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

