മർക്കിൻസ് ആർടോ റിക്സിന് തുടക്കം
text_fieldsഅൾസൂർ മർക്കിൻസ് വിദ്യാർഥി കലാമേള കന്നട കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മുടനകൂടി ചിന്നസ്വാമി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: അൾസൂർ മർക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന വാർഷികാഘോഷം ‘ആർടോ റിക്സ് 2024’ കലാമേളക്ക് തുടക്കമായി.
മൂന്ന് ദിവസം നീളുന്ന പരിപാടി ചൊവ്വാഴ്ച മർക്കിൻസ് ഓഡിറ്റോറിയത്തിൽ പ്രമുഖ കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എം. മുടനകൂടി ചിന്നസ്വാമി ഉദ്ഘാടനം ചെയ്തു. മർക്കിൻസ് മാനേജ്മെന്റ് ചെയർമാൻ റസീക്ക് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഇസ്മായിൽ ഖാദിരി സ്വാഗതം പറഞ്ഞു. ബീജാപുർ അക്കാ മഹാദേവി പ്രഫസറും കന്നട കവിയുമായ മഹബൂബ് സാഹിബ്, പ്രിൻസിപ്പൽ ജാഫർ നൂറാനി എന്നിവർ സംസാരിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുൽ മജീദ് ഹാജി, സെക്രട്ടറി അബ്ദുൽ റഹിമാൻ ഹാജി, ഹബീബ്, സദർ നാസർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

