'സ്റ്റാര്‍' പരിശീലന പരിപാടി ഇന്നു മുതല്‍
text_fieldsബംഗളൂരു: നിംഹാന്‍സ്, ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി, പൂക്കോയ തങ്ങള്‍ ഹോസ്പിറ്റൽസ്, ഖാഈദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്നിവയുമായി സഹകരിച്ച് നടത്തുന്ന ത്രിദിന സസ്റ്റൈനബ്ള്‍ ട്രെയ്നിങ് ഓണ്‍ സൈക്കോസോഷ്യല്‍ കെയര്‍ (സ്റ്റാർ) ക്യാമ്പിന് തിങ്കളാഴ്ച തുടക്കമാവും. രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ നിംഹാന്‍സ് ഡോ. എം.വി. ഗോവിന്ദസ്വാമി സെന്റര്‍ സെമിനാര്‍ ഹാളിലാണ് പരിശീലനം. സാമൂഹികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന നിത്യരോഗികളായ വയോജനങ്ങളെ പരിചരിക്കാൻ ആധുനിക രീതികളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
നിംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന നാല്പതംഗ സംഘത്തിനാണ് ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുക. പരിശീലന ക്യാമ്പിന് ഡോ. ആര്. ധനശേഖര പാണ്ഡ്യന്, ഡോ. ടി. മുരളി, ഡോ. അനീഷ് വി. ചെറിയാന്, ഡോ. സോയൂസ് ജോണ്‍, ആര്. ഭരത്, അലീന മത്തായി, ഗവേഷക വിദ്യാർഥികളായ ആര്യ തിരുമേനി, മുഹമ്മദ് നൂറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. അടുത്ത ബാച്ച് പരിശീലനം അടുത്ത വർഷം ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കുമെന്ന് കോഴ്സ് ഡയറക്ടര്‍ ഡോ. എം.എ. അമീറലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

