Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅനീതിക്കെതിരെ നീതിയുടെ...

അനീതിക്കെതിരെ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുക -ശിഹാബ് പൂക്കോട്ടൂര്‍

text_fields
bookmark_border
അനീതിക്കെതിരെ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുക -ശിഹാബ് പൂക്കോട്ടൂര്‍
cancel
camera_alt

റ​മ​ദാ​ന്‍ സം​ഗ​മ​ത്തി​ല്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ര്‍ സം​സാ​രി​ക്കു​ന്നു

ബംഗളൂരു: ലോകത്ത് അനീതി എവിടെ നടന്നാലും നീതിയുടെ ഭാഗത്ത് നില്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ബംഗളൂരു പാലസ് ഗ്രൗണ്ട്‌സിലെ പാലസ് ശീഷ് മഹലിൽ നടന്ന റമദാന്‍ സംഗമത്തില്‍ ‘നീതിക്ക് സാക്ഷികളാവുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ എല്ലാവരും നീതിക്കായി പോരാടുന്നു. സ്വന്തം മക്കളോട് നീതി കാണിക്കുക പിതാവിന്‍റെ ബാധ്യതയാണ്. മക്കളോട് കാണിക്കുന്ന അനീതിയാണ് ലോകത്തിലെ ഏറ്റവും വലിയ അനീതി. അധികാരം ലഭിക്കുമ്പോള്‍ നീതിയില്‍നിന്ന് മനുഷ്യന്‍ അകന്നു പോകുന്നു. ലോകത്ത് അനീതി എവിടെ നടന്നാലും നീതിയുടെ ഭാഗത്ത് നില്‍ക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

റമദാന്‍ സംഗമത്തില്‍ ആദ്യ സെഷനിൽ ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു മേഖല വൈസ് പ്രസിഡന്‍റ് എന്‍. ഷംലി അധ്യക്ഷത വഹിച്ചു. സിറ്റി ജനറല്‍ സെക്രട്ടറി അമീന്‍, മുബഷീര്‍ അസ്ഹരി, ജെന്‍റ്സ് ഏരിയ പ്രസിഡന്‍റുമാരായ അനീസ് ഹസന്‍, ബിലാല്‍ അബ്ദു, മുഹമ്മദ് ഖുതുബ്, ഇസ്മായില്‍ അറഫാത്ത്, വനിത ഏരിയ കണ്‍വീനര്‍മാരായ ഷമീമ ഉമര്‍, ബുഷറ യൂനുസ്, സഹ്‍ല മൊയ്തു, ടി.പി. സുഹാന തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രസംഗ മത്സര വിജയികള്‍ക്ക് അനീസ് ഹസന്‍, ഇസ്മായില്‍ അറഫാത്ത്, മുഹമ്മദ് അത്തീഖ്, ബിലാല്‍ അബ്ദു എന്നിവര്‍ സമ്മാന വിതരണം നടത്തി. ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം: ഷഹനാസ്, രണ്ടാം സ്ഥാനം: ഈവ മെഹക്ക്, മൂന്നാം സ്ഥാനം: ഫാത്തിമ റിഫ. സബ് ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം: റസന്‍ റുഹി, രണ്ടാം സ്ഥാനം: മഹിയ കറം, മൂന്നാം സ്ഥാനം: അയിഷ മക്ക. സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം: എമിറ ഫാത്തിമ, രണ്ടാം സ്ഥാനം: അര്‍ഷാന്‍ അഹമ്മദ്, മൂന്നാം സ്ഥാനം: തനസ് മദീന എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡ് ഡയറക്ടർ അഡ്വ. മുബഷിർ അസ്ഹരി സംസാരിച്ചു. ‘മാധ്യമം’ സപ്ലിമെന്‍റ് മുബഷിര്‍ അസ്ഹരിക്ക് സിറ്റി ജനറല്‍ സെക്രട്ടറി അമീന്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ക്യു.എസ്.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരീക്ഷയില്‍ വിജയിച്ച സല്‍മത്ത് കെ.ടി, നിഷിദ, ജീഹാന്‍ ഹൈദര്‍, സി. സഫീന, പി.എം. സഫാന, സുനൈന കബീര്‍, സല്‍വ നിഷാദ്, ടി.പി. സുഹാന, ഷാഹിന സഫീര്‍ എന്നിവര്‍ക്ക് സലീം മമ്പാട് സമ്മാന വിതരണം നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പ്രിന്‍സിപ്പല്‍ പി.വൈ. സൈഫുദ്ദീന്‍ ഖുര്‍ആന്‍ അവതരണം നടത്തി. റമദാന്‍ സംഗമം കണ്‍വീനറും സിറ്റി സമിതി അംഗവുമായ ഷബീര്‍ കൊടിയത്തൂര്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു മേഖല സിറ്റി പ്രസിഡന്‍റ് ഷമീര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലബാര്‍ മുസ്‍ലിം പ്രസിഡന്‍റ് എന്‍.എ. മുഹമ്മദിനെ ശിഹാബ് പൂക്കോട്ടൂര്‍ ആദരിച്ചു.

ജൂലൈ 26ന് നടക്കുന്ന എച്ച്.എം.എസിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ സമാപന സെഷന്‍ സ്വിച്ച് ഓണ്‍ കർമം എച്ച്.എം.എസ് സെക്രട്ടറി ടി.കെ. സജീദ് നിര്‍വഹിച്ചു. എച്ച്. ഡബ്ല്യു.എയുടെ പ്രവര്‍ത്തനളുടെ ദൃശ്യാവിഷ്‍കാരം നടന്നു. പ്രബോധനം മാസികയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. സമാപന സെഷനനില്‍ ‘റമദാൻ - ആത്മശുദ്ധിയും നീതി ബോധവും’ എന്ന വിഷയത്തിൽ മസ്ജിദുറഹ്മ പെരുമ്പിലാവ് ഖത്തീബ് സലീം മമ്പാട് സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കര്‍ണാടക പ്രസിഡന്‍റ് മുഹമ്മദ് സാദ് ബെല്‍ഗാമി സംസാരിച്ചു. യൂത്ത് മീറ്റ് പ്രഖ്യാപനവും സംഗമത്തില്‍ നടത്തി.

മേഖല നാസിം യു.പി. സിദ്ദീക്ക് സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. സജ്ന ഷമീര്‍, ഹിറ വെല്‍ ഫെയര്‍ ട്രസ്റ്റ് പ്രസിഡന്‍റ് ഹസന്‍ പൊന്നന്‍, കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ്, എന്‍.എം. അബ്ദുറഹ്മാന്‍, യു.പി. സിദ്ദീഖ്, അഡ്വ. ഉസ്മാന്‍ (എം.എം.എ), നൌഷാദ് (കെ.എം.സി.സി), ഉസ്മാന്‍ അനുഗ്രഹ (കെ.എം.സി.സി), ജി‌.ഐ.ഒ പ്രസിഡന്‍റ്, ബാംഗ്ലൂര്‍ ഇസ്‍ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ബഷീര്‍, എസ്.ഐ.ഒ പ്രസിഡന്‍റ് ഫഹദ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakajamath islami
News Summary - Stand for Justice Against Injustice, Says Shihab Pookottoor
Next Story