മദ്യത്തിന് പണത്തെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു
text_fieldsമംഗളൂരു: മദ്യപിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കം തിങ്കളാഴ്ച രാത്രി ബൈക്കമ്പാടിയിൽ യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശിയും ബൈക്കമ്പാടിയിൽ താമസക്കാരനുമായ സച്ചിൻ കുമാറാണ് (31) കൊല്ലപ്പെട്ടത്. സംഭവത്തിൽ ബെലഗാവി ജില്ലയിൽനിന്നുള്ള പ്രവീൺ ശിവശങ്കരപ്പയെ പനമ്പൂർ പൊലീസ് മംഗളൂരു റയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു.
സച്ചിൻ കുമാറും പ്രവീൺ ശിവശങ്കരപ്പയും അയൽക്കാരാണ്. സംഭവദിവസം സച്ചിൻ പ്രവീണിനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ തിരിച്ചയച്ചു.
ആ രാത്രിയിൽ മദ്യപിച്ച ശേഷം സച്ചിൻ 11.45ഓടെ പ്രവീണിന്റെ വീട്ടിൽ ചെന്ന് മാതാപിതാക്കളെ അസഭ്യം പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രവീൺ സച്ചിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തിയെന്നും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും പൊലീസ് അറിയിച്ചു. പനമ്പൂർ പൊലീസ് ഇൻസ്പെക്ടർ സലീം അബ്ബാസും സംഘവും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

