സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളി ജൂബിലി ആഘോഷവും ഹൈസ്കൂൾ ഉദ്ഘാടനവും
text_fieldsകെ.ആർ പുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ സിൽവർ ജൂബിലി
ആഘോഷ ചടങ്ങിൽനിന്ന്
ബംഗളൂരു: കെ.ആർ പുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ സിൽവർ ജൂബിലി ആഘോഷവും ഹൈസ്കൂൾ ഉദ്ഘാടനവും സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിദീയൻ ബാവ നിർവഹിച്ചു.
ധൂപപ്രാർഥന നടത്തിയതിന് ശേഷം ഇടവകാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് നിർവഹിച്ചു. ജൂബിലിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പൈതൃകത്തെയും രാഷ്ട്ര പുരോഗതിയെയും മതസ്വാതന്ത്ര്യത്തെയും പ്രശംസിച്ചുകൊണ്ട് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
മലങ്കര മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസും ഇടവക മെത്രാപോലീത്ത ഐസക് മോർ ഒസ്താത്തിയോസും സംസാരിച്ചു. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോർ ദിയസ്കൊറോസ്, ഗീവർഗീസ് മോർ സ്തേഫാനോസ്, അന്ത്യോഖ്യയിലെ മലങ്കര സഭാ പ്രതിനിധി മർക്കോസ് മോർ ക്രിസ്റ്റോഫോറോസ്, പരിശുദ്ധ ബാവയെ അനുഗമിക്കുന്ന മോർ ഔഗേൻ കൂറി, പ്രസാദ് എന്നിവർ വേദിയിൽ സന്നിഹിതരായി. ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ.എം.യു പൗലോസ്, ട്രസ്റ്റ് സെക്രട്ടറി ബിജോയ് ജോൺ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

