സെന്റ് അൽഫോൻസ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്
text_fieldsസെന്റ് അൽഫോൻസ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി നടത്തിയ രൂപത തല ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ജേതാക്കൾ
ബംഗളൂരു: സെന്റ് അൽഫോൻസ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി രൂപത തല ബാഡ്മിന്റൺ ചാമ്പ്യൻഷിപ് നടത്തി. വിവിധ ഇടവകകളിലെ 27 ടീമുകൾ പങ്കെടുത്തു. ഒന്നാം സമ്മാനമായ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും സാന്തോം ചർച്ച് ഹുളിമാവ് സ്വന്തമാക്കി. സെന്റ് തോമസ് ചർച്ച് ധർമ്മരാം രണ്ടാം സ്ഥാനം നേടി. സെന്റ് നോർബട്ടന് കസവനഹള്ളി മൂന്നാംസ്ഥാനം നേടി. ഇടവക വികാരി ഫാ. ടോണി താന്നിക്കൽ, മുൻ വികാരി ഫാ. റോയ് വട്ടക്കുന്നേൽ, മാണ്ഡ്യ രൂപത ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, പിതൃവേദി രൂപത പ്രസിഡന്റ് ഡാർലി കുര്യാക്കോസ്, സെക്രട്ടറി ലിപ്ജോ ജോസഫ് എന്നിവർ സമ്മാനം നൽകി. ഫൊറോന കോഓഡിനേറ്ററും ഇടവക പ്രസിഡന്റുമായ ഷാജൻ കെ. ജോസഫ് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പ്രദീപ് ജോസഫ് നന്ദി പറഞ്ഞു.

