എസ്.എസ്.എൽ.സി പുനർ മൂല്യനിർണയം: മൊബൈൽ ആപ് ലോഞ്ച് ചെയ്തു
text_fieldsബംഗളൂരു: എസ്.എസ്.എൽ.സി പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കർണാടക വൺ മൊബൈൽ ആപ് ലോഞ്ച് ചെയ്തതായി പ്രൈമറി- സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായാണ് ആപ് തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. കർണാടക വൺ മൊബൈൽ ആപ് വഴിയോ kseab.karnataka.gov.in വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.
എസ്.എസ്.എൽ.സി രണ്ടാം പരീക്ഷ മേയ് 26 മുതൽ ജൂൺ രണ്ടുവരെ നടക്കും. എല്ലാ ദിവസവും രാവിലെ 10ന് പരീക്ഷ ആരംഭിക്കും. ടൈംടേബിളും പുറത്തുവിട്ടിട്ടുണ്ട്. മേയ് 26- കന്നഡ, മേയ് 27- മാത്തമാറ്റിക്സ്, മേയ് 28- ഇംഗ്ലീഷ്, മേയ് 29- സോഷ്യൽ സയൻസ്, മേയ് 30- ഹിന്ദി, എൻ.എസ്.ക്യു.എഫ്, മേയ് 31- സയൻസ്, ജൂൺ രണ്ട്- ജി.ടി.എസ് വിഷയങ്ങൾ. എസ്.എസ്.എൽ.സി മൂന്നാം പരീക്ഷ ജൂൺ 23 മുതൽ ജൂൺ 30 വരെ നടക്കും.
എസ്.എസ്.എൽ.സി ഒന്നാം പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് രണ്ടും മൂന്നും പരീക്ഷകൾക്കായി സൗജന്യമായി രജിസ്റ്റർ ചെയ്യാം. ആദ്യ തവണ പരീക്ഷയെഴുതുന്നവർക്ക് മാത്രമാണ് ഫീസ് ഇളവ് അനുവദിച്ചിട്ടുള്ളത്. വീണ്ടും പരീക്ഷയെഴുതുന്നവരും പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കുന്നവരും ഫീസ് അടക്കണം. മേയ് 10നകം രണ്ടാം പരീക്ഷക്ക് അപേക്ഷ സമർപ്പിക്കണം.
ഒരു വിഷയത്തിന് 427 രൂപയും രണ്ടു വിഷയങ്ങൾക്ക് 532 രൂപയും മൂന്നു വിഷയങ്ങൾക്ക് 716 രൂപയുമാണ് ഫീസ് നൽകേണ്ടത്. രണ്ടാം പരീക്ഷ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ 080 23310075, 080 233 10076 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

