കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 62.34 ശതമാനം വിജയം
text_fieldsബംഗളൂരു: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ കര്‍ണാടക സ്കൂള്‍ എക്സാമിനേഷന് ആന്‍ഡ് അസസ്മെന്റ് ബോര്‍ഡ് (കെ.എസ്.ഇ.എ.ബി) ഓഫിസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിൽ ഫല പ്രഖ്യാപനം നടത്തി. 8,42,173 പേര് ഇത്തവണ പരീക്ഷയെഴുതി 5,24,984 പേര് വിജയിച്ചു.
ആദ്യമായി പരീക്ഷ എഴുതിയവരിൽ 66.14 ശതമാനം പേർ വിജയിച്ചു. പുനഃപരീക്ഷ എഴുതിയവരും പ്രൈവറ്റ് ആയി പരീക്ഷ എഴുതിയ വരും ഉൾപ്പെടെ വിജയം 62.34 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 53 ആയിരുന്നു വിജയ ശതമാനം. ഇത്തവണ ഒമ്പത് ശതമാനം വിജയം കൂടി.ദക്ഷിണ കന്നട -91.12 ശതമാനം നേടി മുന്‍പന്തിയിലെത്തി.
ഉഡുപ്പി -89.96 ശതമാനം, ഉത്തര കന്നട -83.19 ശതമാനം, ശിവമൊഗ്ഗ -82.29 ശതമാനം, കുടക് -82.21 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം. കലബുറഗി, വിജയ നഗര, യാദ് ഗിർ എന്നീ ജില്ലകളിലാണ് വിജയ ശതമാനം കുറവ്. ഇവിടെ യഥാക്രമം 42.43 ശതമാനം, 49.58 ശതമാനം, 51.6 ശതമാനം എന്നിങ്ങനെയാണ് നേടിയത്.
ഇത്തവണ 22 വിദ്യാര്‍ഥികള്‍ പരീക്ഷയിൽ മുഴുവന്‍ മാര്‍ക്കും നേടി (625/625). 2024ല്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. മുഴുവന്‍ മാര്‍ക്കും നേടിയവരില്‍ രണ്ടു വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളിൽനിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ മാര്‍ക്ക് നേടിയതും സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
അഖീല അഹമ്മദ് നദാഫ്, സി. ഭാവന, എം. ധനലക്ഷ്മി, എസ്. ധനുഷ്, ജെ. ദ്രുതി, എസ്.എന്‍. ജാനവി, എസ്. മധുസൂദന്‍ രാജു, മുഹമ്മദ് മസ്തൂര്‍ ആദില്‍, മൗല്യ ഡി. രാജ്, കെ. നമന, നമിത, എച്ച്.ഒ. നന്ദൻ, നിത്യ എം. കുല്‍ക്കര്‍ണി, എ.സി. രഞ്ജിത, രൂപ ചന ഗൗഡ പട്ടീല്‍, എൻ. സഹിഷ്ണു, ഷാഗുഫ്ത അന്ജൂം, സ്വസ്തി കാമത്ത്, ആര്.എൻ. തന്യ, ഉത്സവ് പട്ടേല്‍, കെ.ബി. യശ്വിത റെഡ്ഡി, എസ്. യുക്ത എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍. 65 വിദ്യാര്‍ഥികള്‍ 624 മാര്‍ക്കും 108 വിദ്യാര്‍ഥികള്‍ 623 മാര്‍ക്കും 189 വിദ്യാര്‍ഥികള്‍ 622 മാര്‍ക്കും 259 വിദ്യാര്‍ഥികള്‍ 621 മാര്‍ക്കും 327 വിദ്യാര്‍ഥികൾ 620 മാര്‍ക്കും നേടി.
ഇംഗ്ലീഷ് മീഡിയം -78.38%, കന്നട മീഡിയം-57.61%, ഉറുദു മീഡിയം-46.46%, മറാത്തി മീഡിയം-53.97%, തെലുങ്ക് മീഡിയം-74.56%, തമിഴ് മീഡിയം-37.88%, ഹിന്ദി മീഡിയം-53.72% എന്നിങ്ങനെയാണ് ഫലം. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. വിജയ ശതമാനം കുറവ് തമിഴ് മീഡിയം വിദ്യാര്‍ഥികളിലാണ്.
3,90,311 ആണ്‍കുട്ടികളില്‍ 2,26,637 പേര് വിജയിച്ചു. വിജയ ശതമാനം 58.07. 4,00,579 പെണ് കുട്ടികളില്‍ 2,96,438 പേര് വിജയിച്ചു. 74 ശതമാനം പേര് വിജയിച്ചു. എ പ്ലസ് നേടിയവര്‍ -55,066, എ നേടിയവര്‍ 96,536, ബി പ്ലസ് -1,14,852, ബി -1,26,541, സി പ്ലസ് -1,09,762, സി -20,318. 50 ഓളം വിദ്യാര്‍ഥികള്‍ 620 മാര്‍ക്കിന് മുകളില്‍ ലഭിച്ചു.
60,943 അധ്യാപകര്‍ 237 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷ 1 വിജയിക്കാത്തവര്‍ക്ക് എക്സാം 2, എക്സാം 3 എന്നിവ യഥാക്രമം മേയ് 26 മുതല്‍ ജൂണ്‍ രണ്ട് വരെയും ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെയും നടത്തും. karresults.nic.in വെബ് സൈറ്റില്‍ റോള്‍ നമ്പര്‍, ജനന തീയതി എന്നിവ നല്കി റിസള്‍ട്ട് അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

