എസ്.എസ്.എൽ.സി -എം.എം.എ ക്രസന്റ് സ്കൂളിനും കൈരളി നിലയം ഹൈസ്കൂളിനും നൂറുമേനി
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ ക്രസന്റ് സ്കൂളിന് എസ്.എസ്.എൽ.സി. പരിക്ഷയിൽ നൂറുമേനി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാര്‍ഥികളും വിജയിച്ചു. 16 വിദ്യാര്‍ഥികൾ ഡിസ്റ്റിങ്ഷന്‍ കരസ്ഥമാക്കി. അഞ്ച് വിദ്യാര്‍ഥികൾ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി മികവ് തെളിയിച്ചു. ഭുവനേഷ് 94.24 ശതമാനം, ആയിശ ശാഫിയ 93.44 ശതമാനം, ജയ് ഭാരത് 93.41 ശതമാനം, ഹലീമ സഅദിയ്യ 90.72 ശതമാനം, ബുഷ്റ ബാനു 90.4 ശതമാനം എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്. 30 വിദ്യാര്‍ഥികൾ 80 ശതമാനത്തിലധികം മാർക്ക് നേടി. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിലും എം.എം.എ നൂറ് ശതമാനം വിജയം നേടിയിരുന്നു.
ചേരികളിൽ നിന്നുള്ള നിർധന വിഭാഗങ്ങളിൽപ്പെട്ട വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും. 1500 ൽ പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ഥികളുടെ ബാഹുല്യം പരിഗണിച്ച് കെട്ടിടത്തിൻ്റെ പുതി ബ്ലോക്ക് ജൂണിൽ പ്രവര്‍ത്തനമാരംഭിക്കും.
പുതിയ അധ്യയന വര്‍ഷത്തെ അഡ്മിഷൻ ആരംഭിച്ചു. കുറഞ്ഞ ഫീസിൽ ഗുണനിലവാരമുള്ള വിദ്യഭ്യാസവും ഉന്നത പഠനത്തിനുള്ള സാഹചര്യവും സൃഷ്ടിക്കലാണ് ലക്ഷ്യമിടുന്നതെന്നും അതിനായി മിടുക്കരായ വിദ്യാര്‍ഥികൾക്ക് കാഷ് അവാർഡുകളും പാവപ്പെട്ട 25 ശതമാനം വിദ്യാര്‍ഥികൾക്ക് സ്കോർഷിപ്പും നൽകി വരുന്നതായും പ്രസിഡന്റ് ഡോ. എൻ.എ.മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ചെയർമാൻ അഡ്വ.പി. ഉസ്മാൻ എന്നിവർ പറഞ്ഞു.
കൈരളി നിലയം ഹൈസ്കൂളിന് നൂറു ശതമാനം വിജയം
ബംഗളൂരു: എസ്.എസ് എല്‍.സി. പരീക്ഷയില്‍ കൈരളി നിലയം ഹൈസ്കൂൾ (എച്ച്.എ.എല്‍) നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 129 വിദ്യാര്‍ഥികളും വിജയിച്ചു. 28 ഡിസ്റ്റിങ്ഷന്‍, 59 ഫസ്റ്റ് ക്ലാസ്, 42 സെക്കന്റ് ക്ലാസ് എന്നിവ നേടി. 95 ശതമാനം മാര്‍ക്ക് നേടി കമ്മല ദിനേശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടി. ഹരിണി-രണ്ടാം സ്ഥാനം(94 ശതമാനം), ഉദിത് രഞ്ജൻ ദാസ്- മൂന്നാം സ്ഥാനം(92.20 ശതമാനം).
വിജിനപുര ജൂബിലി സ്കൂളിന് നൂറുശതമാനം വിജയം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ എസ്.എസ്.എൽ.സി. പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി. പരീക്ഷയെഴുതിയ 107 പേരും വിജയിച്ചു. 17 ഡിസ്റ്റിങ്ഷൻ, 63 ഫസ്റ്റ് ക്ലാസ്, 27 സെക്കൻഡ് ക്ലാസ് എന്നിവ നേടി. രാജേഷ് പ്രജാപത്, സീത എന്നിവരുടെ മകൻ വരുൺ പ്രജാപത് 95.52 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനവും, കെ.ആർ. അരുൺ കുമാർ, പി.ആർ. രമ്യ എന്നിവരുടെ മകൻ അർജുൻ കെ. അരുൺ 95.36 ശതമാനം മാർക്ക് നേടി. രണ്ടാം സ്ഥാനവും, എൻ.എ. സുരേഷ് കുമാർ, എൻ.വി. ജലജ എന്നിവരുടെ മകൾ എൻ.എസ്. അമൃതലക്ഷ്മി 94.40ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും നേടി.
എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ തിളങ്ങി ദക്ഷിണ കന്നട, ഉഡുപ്പി
മംഗളൂരു: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചപ്പോൾ തീര ജില്ലകൾക്ക് മികവിന്റെ തിളക്കം. ദക്ഷിണ കന്നട ജില്ല 98.40 ശതമാനം വിജയത്തോടെ ഒന്നും 98.18 ശതമാനത്തോടെ ഉഡുപ്പി ജില്ല രണ്ടുംസ്ഥാനങ്ങൾ നേടി. ഉഡുപ്പി ജില്ലയിൽ കുന്താപുരം ശങ്കരനാരായണ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീതം പൂജാരി 625 ൽ 625 മാർക്ക് നേടി. കാർക്കള ജ്ഞാനസുധ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികളായ മഹാലക്ഷ്മി ഭഗവ്, മഹാലക്ഷ്മി പൈ ബി എന്നിവർ 624 മാർക്ക് നേടി സ്ഥാപനത്തിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂഡ്ബിദ്രി ആൽവാസ് സ്കൂളിലെ ഷാദ്വി പിവി 622 മാർക്ക് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

