കർണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 94.10 വിജയശതമാനം
text_fieldsവിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപന ചടങ്ങില്‍
ബംഗളൂരു: കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ ബോർഡ് (കെ.എസ്.ഇ.എ.ബി) 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 94.10. പരീക്ഷ എഴുതിയ 7,70,209 പേരിൽ 7,24,794 പേർ വിജയിച്ചു. കഴിഞ്ഞ വർഷം 80.04 ശതമാനമായിരുന്നു വിജയം. ആറ് വിദ്യാര്‍ഥികൾ 625 ൽ 625 മാർക്ക് നേടി.
മല്ലേശ്വരത്തെ സെക്കൻഡറി വിദ്യാഭ്യാസ പരീക്ഷാ ബോർഡ് ഓഫിസിൽ വ്യാഴാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയാണ് ഫലം പ്രഖ്യാപിച്ചത്. ദക്ഷിണ കന്നഡ ഒന്നാം സ്ഥാനവും ഉഡുപ്പി,ഉത്തര കന്നഡ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. ബംഗളൂരു സിറ്റി -82 ശതമാനം, മൈസൂരു -80 ശതമാനം, ബെലഗാവി- 78 ശതമാനം, ശിവമൊഗ്ഗ- 76 ശതമാനം, തുമകുരു- 74ശതമാനം, കോലാർ - 72 ശതമാനം, ചിത്രദുർഗ- 70 ശതമാനം, കലബുറഗി -65 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം. ഡിജിറ്റൽ മാർക്ക് കാർഡുകൾ ഡിജിലോക്കറിൽ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. രണ്ടാം പരീക്ഷ മെയ് 18 മുതൽ 25 വരെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

