എസ്.എസ്.എല്‍.സി: രണ്ടാം പ്രിപ്പറേറ്ററി പരീക്ഷ സമയത്തിൽ മാറ്റം
text_fieldsബംഗളൂരു: ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായി കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി രണ്ടാം പ്രിപ്പറേറ്ററി പരീക്ഷ സമയത്തിൽ മാറ്റം വരുത്തി. ഇതോടെ രാവിലെ 10ന് നടത്താനിരുന്ന പരീക്ഷ രാവിലെ 11 മുതൽ 1.15 വരെ നടത്തും.
പരീക്ഷ സമയത്തിൽ മാറ്റമുണ്ടെങ്കിലും വിദ്യാര്‍ഥികൾ രാവിലെ ഒമ്പതിന് തന്നെ സ്കൂളിൽ ഹാജരാകണം. പരീക്ഷയുള്ള വിദ്യാര്‍ഥികൾക്ക് 10.30 വരെ സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കും. പരീക്ഷ ദിവസം രാവിലെ 9.30ന് മാത്രമേ സ്കൂളുകൾക്ക് പോർട്ടലിൽ നിന്നും ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ അനുവാദമുള്ളൂ. 10ഓടെ പ്രിന്റിങ് പൂർത്തിയാക്കി 10.30ന് പേപ്പറുകൾ തയാറാക്കി വെക്കണം. 10.50ഓടെ വിദ്യാര്‍ഥികൾ പരീക്ഷ ഹാളിൽ എത്തണം.
ചോദ്യപേപ്പർ ചോരുന്ന സാഹചര്യം ഉണ്ടായാൽ സ്കൂൾ പ്രധാനാധ്യാപകർ, നോഡൽ ഓഫിസർമാർ, ബി.ഇ.ഒ എന്നിവർക്കെതിരെ നിയമനടപടിയെടുക്കുകയും എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്നും രണ്ടാം പ്രിപ്പറേറ്ററി പരീക്ഷകൾ ജനുവരി 27 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

