എസ്.എസ്.എഫ് സാഹിത്യോത്സവ്: ജയ നഗർ ജേതാക്കൾ
text_fieldsഎസ്.എസ്.എഫ് ബംഗളൂരു ജില്ലാ സാഹിത്യോത്സവിൽ ഓവറോള്‍ ചാമ്പ്യന്മാരായ ജയനഗർ ഡിവിഷന്
ബംഗളൂരു: എസ്.എസ്.എഫ് ബംഗളൂരു ജില്ലാ സാഹിത്യോത്സവിൽ ജയനഗർ ഡിവിഷന് ഓവറോള്‍ ചാമ്പ്യന്മാരായി. മെജസ്റ്റിക്, ശിവാജി നഗർ ഡിവിഷനുകൾ യഥാക്രമം ഒന്നും രണ്ടും വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. മെജസ്റ്റിക് ഡിവിഷനിലെ മുഹമ്മദ് സൈൻ ഹസൻ സ്റ്റാർ ഓഫ് ദി ഫെസ്റ്റ് ആയും കെ.ആർ പുരം ഡിവിഷനിലെ മുസ്തഖിമിനെ പെൻ ഓഫ് ദി ഫെസ്റ്റ് ആയും തിരഞ്ഞെടുത്തു.
മെജസ്റ്റിക്, ശിവാജി നഗർ, യെശ്വന്തപുരം, കെ.ആർ പുരം, മാർത്തഹള്ളി, ജയ നഗർ ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് 111 ഇനങ്ങളില്‍ 763 പ്രതിഭകള്‍ പങ്കെടുത്തു. കന്നട, ഉർദു, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ മത്സരങ്ങൾ നടന്നു. എസ്.എസ്.എ. ഖാദർ ഹാജി സ്ക്വയർ, മഖ്ദൂമി ഉസ്താദ് സ്ക്വയർ, അൻവർ ശരീഫ് സ്ക്വയർ, അതാഉല്ല സ്ക്വയർ എന്നീ നാല് വേദികളിലാണ് മത്സരങ്ങൾ സജ്ജീകരിച്ചത്.
പ്രഭാത സെഷൻ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. മൂഡ്നാകൂട് ചിന്ന സ്വാമി ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികൾ പങ്കെടുത്തു. സമാപന സംഗമം ചെയർമാൻ ഫാറൂഖ് അമാനിയുടെ അധ്യക്ഷതയില്‍ കർണാടക വഖഫ് ബോർഡ് മുൻ ചെയർമാൻ എൻ.കെ ഷാഫി സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാർഥന നടത്തി. അനസ് സിദ്ദീഖി, ജാഫർ നൂറാനി അനുമോദന പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഷബീബ് സ്വാഗതവും സിനാൻ ബട്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

