എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ്: കർണാടക ജേതാക്കൾ
text_fieldsഉത്തര കർണാടകയിലെ കലബുറഗിയിൽ നടന്ന എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവില്‍ ജേതാക്കളായ കര്‍ണാടക ടീം
ബംഗളൂരു: എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് സമാപിച്ചു. ഉത്തര കർണാടകയിലെ കലബുറഗിയിൽ നടന്ന സാഹിത്യോത്സവിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രണ്ടായിരത്തോളം കലാസാഹിത്യ പ്രതിഭകൾ പങ്കെടുത്തു. 531 പോയന്റുകൾ നേടി കർണാടക സംസ്ഥാനം സാഹിത്യോത്സവിൽ ജേതാക്കളായി. കേരളം, ജമ്മു-കശ്മീർ സംസ്ഥാനങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
അടുത്ത വര്‍ഷത്തെ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന കേരള ടീമിന് പതാക കൈമാറുന്നു
കാമ്പസ് ബോയ്സ് വിഭാഗത്തിൽ മത്സരിച്ച മുഹമ്മദ് അസ്ഹദ് ഡൽഹി പെൻ ഓഫ് ദ ഫെസ്റ്റായും ജനറൽ വിഭാഗത്തിൽ മത്സരിച്ച അബ്ദുറശീദ് സ്റ്റാർ ഓഫ് ദ ഫെസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടു. കർണാടക സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മദനകൂടു ചിന്നസ്വാമി, സോഷ്യൽ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ മുഹമ്മദ് അംജദ് ഹുസൈൻ, ഉർദു എഴുത്തുകാരൻ സയ്യിദ് ഹുസൈനി പീരാൻ സാഹിബ് തുടങ്ങി പ്രമുഖരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികളും സാഹിത്യപ്രേമികളും പങ്കെടുത്തു.
വിദ്യാർഥികളുടെ കരിയർ സാധ്യതകൾ തിരിച്ചറിയാൻ അവസരമൊരുക്കിയ എജ്യൂസൈൻ കരിയർ ക്ലിനിക്കും ശ്രദ്ധേയമായി. സമാപനസംഗമം ഡോ. ഖമറുസമാൻ ഹുസൈൻ ഇനാംദാർ ഉദ്ഘാടനം ചെയ്തു. ഫഖീഹുൽ ഉമർ സഖാഫി അധ്യക്ഷതവഹിച്ചു. ഡോ. ശൈഖ് ശാഹ് മുഹമ്മദ് അഫ്സലുദ്ദീൻ, ഉബൈദുല്ല സഖാഫി, ദിൽശാദ് അഹ്മദ്, ഇബ്രാഹീം സഖാഫി, ശരീഫ് നിസാമി എന്നിവര്‍ പങ്കെടുത്തു. അടുത്ത വര്‍ഷത്തെ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന് കേരളം ആതിഥ്യമരുളും സൽമാൻ ഖുർശിദ് മണിപ്പൂർ സ്വാഗതവും സ്വാദിഖലി ബുഖാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

