എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) ബംഗളൂരു ജില്ല വാർഷിക കൗൺസിലിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മടിവാളയിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഈമി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ജാഫർ നൂറാനി പ്രാർഥന നടത്തി. സി.സി സെക്രട്ടറി അൽത്താഫ് അലി സ്വാഗതം പറഞ്ഞു. കെ.എം.ജെ ജില്ല ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അനസ് സിദ്ദിഖി ക്ലാസെടുത്തു.
മുസ്തഫ നഈമി സഖാഫി, മുജീബ് കുടക് എന്നിവർ നേതൃത്വം നൽകി. പുതിയ പ്രസിഡന്റായി ഫാറൂഖ് അമാനിയെയും സെക്രട്ടറിയായി അൽതാഫ് അലിയെയും ട്രഷററായി മുഷ്താഖിനെയും നിയമിച്ചു.

