ശ്രീനാരായണ സമിതി വനിത ദിനാഘോഷം
text_fieldsശ്രീനാരായണ സമിതി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിത
ദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: ശ്രീനാരായണ സമിതി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷ സമ്മേളനം സംഘടിപ്പിച്ചു. അൾസൂരിലെ സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സാഹിത്യകാരി ഇന്ദിര ബാലൻ, സാഹിത്യകാരിയും ചിത്രകാരിയുമായ ബ്രിജി കെ.ടി, കൗൺസലിങ് സൈക്കോളജിസ്റ്റ് ഡോ. ശാലിനി ബാലൻ എന്നിവർ സംസാരിച്ചു.
സമിതി അധ്യക്ഷൻ എൻ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ചെയർപേഴ്സൻ വത്സല മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, രാജശ്രീ രാജമോഹനൻ, വനിത വിഭാഗം ചെയർപേഴ്സൻ ദീപ അനിൽ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു.

