ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാ സത്രം
text_fieldsജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ഭാഗവത സമീക്ഷാ സത്രത്തിന്റെ വിളംബരം മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു
ബംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ മൂന്നു മുതൽ 12 വരെ ‘ജാലഹള്ളി ശ്രീമദ് ഭാഗവത സമീക്ഷാ സത്രം 2025’ നടക്കും. ക്ഷേത്രത്തിൽ നടന്ന സത്ര വിളംബര യോഗം മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ അജിതൻ നമ്പൂതിരി, ക്ഷേത്ര പ്രസിഡന്റ് ജെ.സി. വിജയൻ, സെക്രട്ടറി പി. വിശ്വനാഥൻ, സത്രസമിതി കൺവീനർ കെ.കെ.ആർ. നമ്പ്യാർ എന്നിവര്‍ സംസാരിച്ചു.
ഒകോബർ മൂന്നിന് രാവിലെ ഭദ്രദീപ പ്രകാശനം തന്ത്രി താഴ്മൺ മഠം രാജീവരു കണ്ഠരരു നിർവഹിക്കും. തുടർന്ന് യജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പാരായണം ചെയ്യുന്നതോടെ 10 ദിവസത്തെ ഭാഗവത സമീക്ഷാ സത്രത്തിന് തുടക്കം കുറിക്കും. 10 ദിവസങ്ങളിലായി നടക്കുന്ന സമീക്ഷാ സത്രത്തിൽ 35 ലേറെ ആചാര്യന്മാർ പ്രഭാഷണം നടത്തും. സത്ര സമർപ്പണം ഒക്ടോബർ 12ന് നടക്കും. സത്രത്തോടനുബന്ധിച്ച് വിശേഷ പൂജകൾ, വഴിപാടുകൾ, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

