‘ഇമ്മിണി വല്യൊരു കണ്ണട വേണം’ പ്രകാശിതമായി
text_fieldsഎഴുത്തുകാരി ശ്രീലത ഉണ്ണിയുടെ കവിതസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരൻ സുധാകരന് രാമന്തളി കവയിത്രി ഇന്ദിര ബാലന് നല്കി നിർവഹിക്കുന്നു
ബംഗളൂരു: ശ്രീലത ഉണ്ണിയുടെ കവിതാസമാഹാരമായ ‘ഇമ്മിണി വല്യൊരു കണ്ണട വേണം’ ബംഗളൂരു ജാലഹള്ളി ദീപ്തി ഓഫിസ് ഹാളില്‍ നടന്ന ചടങ്ങിൽ പ്രകാശനംചെയ്തു.
സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുധാകരന് രാമന്തളി പ്രകാശനം നിർവഹിച്ചു. കവയിത്രി ഇന്ദിരാ ബാലന് ഏറ്റുവാങ്ങി. ബംഗളൂരുവിലെ സര്‍ഗധാര സാംസ്കാരിക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സമിതി പ്രസിഡന്റ് ശാന്ത മേനോന് അധ്യക്ഷതവഹിച്ചു.
സമിതി രക്ഷാധികാരി വിഷ്ണുമംഗലം കുമാര്‍, സെക്രട്ടറി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഷാജി അക്കിത്തടം, ട്രഷറര്‍ ശ്രീജേഷ്, കണ്‍വീനര്‍ പ്രസാദ് പി.എല്‍, സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട്, കവയിത്രി ശ്രീലത ഉണ്ണി, കെ.വി. ഗോപാലകൃഷ്ണന്, ഗോപീദാസ്, രാജേഷ്, പ്രീത, കൃഷ്ണകുമാര്‍ സംബന്ധിച്ചു.

