Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമഹാകവി കുമാരനാശാന്...

മഹാകവി കുമാരനാശാന് ബംഗളൂരുവിൽ സ്മാരകം സ്ഥാപിക്കും- ശ്രീനാരായണ സമിതി

text_fields
bookmark_border
Sree Narayana Samithi
cancel
camera_alt

ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​ശാ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തിെൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ച​ട​ങ്ങ് സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ. രാ​ജ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം ബം​ഗ​ളൂ​രു​വി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ. രാ​ജ​മോ​ഹ​ൻ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​ശാ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​ഭി​മു​ഖ്യ​ത്തി​ൽ ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച, മ​ഹാ​ക​വി കു​മാ​ര​നാ​ശാ​െൻറ നൂ​റാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മി​തി അ​ങ്ക​ണ​ത്തി​ൽ ആ​ശാ​െൻറ സ്മൃ​തി മ​ണ്ഡ​പം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ച​ട​ങ്ങി​ൽ ആ​ശാ​ൻ പ​ഠ​ന​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‘ആ​ശാ​ൻ സ്മൃ​തി​യു​ടെ നൂ​റു വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക​വി പി.​പി. ശ്രീ​ധ​ര​നു​ണ്ണി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​ഹി​ത്യ ച​ർ​ച്ച ഗോ​പി​നാ​ഥ് വ​ന്നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​പ​കു​മാ​ർ ഐ.​ആ​ർ.​എ​സ്, കൃ​ഷ്ണ​കു​മാ​ർ ക​ട​മ്പൂ​ർ, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​വി. ആ​ചാ​രി, പ്രേം​രാ​ജ്, എ​സ്. സ​ലിം​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorialKumaranashanBengaluruSree Narayana Samithi
News Summary - Sree Narayana Samithi to set up memorial for Kumaranashan in Bengaluru
Next Story