ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു
text_fieldsശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ചതയാഘോഷത്തിൽനിന്ന്
ബംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂർ, മൈലസാന്ദ്ര ഗുരുമന്ദിരങ്ങളിൽ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു. അൾസൂർ ഗുരുമന്ദിരത്തിലെ പൂജ ചടങ്ങുകൾക്ക് അമ്പലക്കമ്മിറ്റി ചെയർമാൻ ടി.എൻ. പുഷ്പനാഥ് നേതൃത്വം നൽകി. ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, പുഷ്പാഞ്ജലി, കലശ പൂജ തുടങ്ങിയവ നടന്നു.
ശ്രീനാരായണ സമിതി മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ചതയ ഘോഷയാത്ര
മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ രാവിലെ ആറിന് നടന്ന ഗണപതി ഹോമത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. സോൺ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ, ജോയന്റ് സെക്രട്ടറി എസ്. സജി എന്നിവർ നേതൃത്വം നൽകി. പറനിറക്കലിനും പൂജകൾക്കും ശേഷം അന്നദാനം നടന്നു. പൂജകൾക്ക് പൂജാരി ആദിഷ് നേതൃത്വം നൽകി. ശ്രീനാരായണ സമിതി പ്രസിഡന്റ് അനികുമാർ സ്വാഗതവും ജോയന്റ് സെക്രട്ടറി എസ്. സജി നന്ദിയും പറഞ്ഞു.

