ഗുരു ജയന്തിയും മൈസൂരു ശാഖ സിൽവർ ജൂബിലിയും ഇന്ന്
text_fieldsബംഗളൂരു: 170ാമത് ശ്രീനാരായണഗുരു ജയന്തിയും എസ്.എൻ.ഡി.പി മൈസൂരു ശാഖയുടെ സിൽവർ ജൂബിലി വാർഷികവും ഞായറാഴ്ച നടക്കും. മൈസൂരു എസ്.എൻ.ഡി.പി ശാഖയുടെയും നാരായണ ഗുരു ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജഗൻ മോഹൻ പാലസിൽ നടക്കുന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. രാവിലെ എട്ടു മുതൽ പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷം, മൈസൂരു ശാന്തിഗിരി ആശ്രമം മുഖ്യാധികാരി സ്വാമി പ്രണവശുദ്ധൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് സദ്യ, കണ്ണൂർ മെലോഡീസ് ടീമിന്റെ ഗാനമേള എന്നിവയുണ്ടാകും. വൈകുന്നേരം 5.30ന് പരിപാടികൾ സമാപിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

