മയക്കുമരുന്ന് ഉപയോഗം, വിൽപന; കർശന നടപടി സ്വീകരിക്കുമെന്ന് എസ്.ആർ. ശ്രീനിവാസ് എം.എൽ.എ
text_fieldsകർണാടക നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും മൈസൂരുവില്‍ നടന്ന യോഗത്തില്‍
ബംഗളൂരു: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടം നടത്തുന്നവര്‍ക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിച്ച് അവയുടെ വിൽപന പൂര്‍ണമായും നിര്‍ത്തണമെന്ന് കർണാടക നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാനും എം.എൽ.എയുമായ എസ്.ആർ ശ്രീനിവാസ്.
മൈസൂരിലെ അബ്ദുൽ നസീർ സാബ് ഹാളിൽ നടന്ന കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂരു എന്നും മയക്കുമരുന്ന് ദുരുപയോഗം മൂലമുള്ള നാശനഷ്ടങ്ങൾ കൂടുതലാണെന്നും കെ. ശിവകുമാർ പറഞ്ഞു. വഴിയോരങ്ങളിൽ സ്ഥാപിക്കുന്ന മൊബൈൽ കാന്റീനുകൾ മുഖേന കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വസ്തുക്കൾ വിൽപന നടത്താന്‍ സാധ്യതയുണ്ട്. പൊലീസ് വകൂപ്പ് നിരീക്ഷണം ശകതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

