സ്പെല്ലിങ് ദി ബീൻസ് ക്വിസ് മത്സരം എട്ടിന്
text_fieldsബംഗളൂരു: സയന്‍സ് ഗാലറിയില്‍ ‘സ്പെല്ലിങ് ദി ബീൻസ്’ ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചിന് നടക്കും. ശാസ്ത്രവും കലയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ഗാലറി സംഘടിപ്പിച്ചുവരുന്നതിന്റെ ഭാഗമായാണ് ക്വിസ് മത്സരം. കഴിഞ്ഞയാഴ്ച ദൊംലൂരിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ ശാസ്ത്ര ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഐ.ഐ.എസ് സി, എന്‍.സി.ബി.സി, സൃഷ്ടി എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://sci560.scigalleryblr.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.