മൈസൂരുവിലേക്ക് സ്പെഷൽ ട്രെയിനുകൾ
text_fieldsബംഗളൂരു: മൈസൂരു ദസറ തിരക്ക് കണക്കിലെടുത്ത് ഒക്ടോബർ 20 മുതൽ 25 വരെ ബംഗളൂരു-മൈസൂരു റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ ഓടും. മൈസൂരു-കെ.എസ്.ആർ ബംഗളൂരു സ്പെഷൽ (06279) രാത്രി 11.15ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ച 2.30ന് ബംഗളൂരുവിലെത്തും. കെ.എസ്.ആർ ബംഗളൂരു-മൈസൂരു സ്പെഷൽ (06280) പുലർച്ച മൂന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് 6.15ന് മൈസൂരുവിലെത്തും.
മൈസൂരു-കെ.എസ്.ആർ ബംഗളൂരു സ്പെഷൽ (06597) മൈസൂരുവിൽനിന്ന് ഉച്ചക്ക് 12.15ന് പുറപ്പെടും. വൈകീട്ട് 3.30ന് ബംഗളൂരുവിലെത്തും. കെ.എസ്.ആർ ബംഗളൂരു-മൈസൂരു സ്പെഷൽ (06598) വൈകീട്ട് 3.45ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.20ന് മൈസൂരുവിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

