Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്ര​ത്യേ​ക...

പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണം -കേ​ര​ള സ​മാ​ജം

text_fields
bookmark_border
train service, Indian railway
cancel

ബം​ഗ​ളൂ​രു: ശ​ബ​രി​മ​ല, ക്രി​സ്മ​സ്, പു​തു​വ​ത്സ​ര യാ​ത്ര തി​ര​ക്ക് കു​റ​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 20 വ​രെ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. മൈ​സൂ​രു- കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (16516), ബം​ഗ​ളൂ​രു -ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് (16526) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് പി​ന്നാ​ലെ ഷാ​ഡോ ട്രെ​യി​നു​ക​ൾ ഓ​ടി​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. ഷാ​ഡോ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മ്പോ​ൾ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ​ക്കാ​യി ട്രാ​ക്ക് ല​ഭ്യ​ത ആ​വ​ശ്യ​മി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മൈ​സൂ​രു -കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്, ബം​ഗ​ളൂ​രു -ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ട്ട് 10 മി​നി​റ്റി​ന​കം ഷാ​ഡോ ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ട്ടാ​ൽ യാ​ത്ര തി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ക​ഴി​യും. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്താ​നും ക​ഴി​യും. നി​ല​വി​ൽ മി​ക്ക ട്രെ​യി​നു​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മ​ല്ല. സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ യാ​ത്രാ തി​ര​ക്ക് കു​റ​ക്കാ​നും റെ​യി​ൽ​വേ​ക്ക് വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കു​ന്ന പ്ര​ത്യ​ക ട്രെ​യി​നു​ക​ൾ പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്ത​ല്ലെ​ന്നും ഭൂ​രി​പ​ക്ഷം പേ​ർ​ക്കും അ​വ പ്ര​യോ​ജ​ന​പ്പെ​ടാ​റി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ദൈ​ർ​ഘ്യ​വും കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ മു​ൻ​കൂ​ട്ടി ഷാ​ഡോ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധി​ച്ച് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ്‌ സി.​പി. രാ​ധാ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ൻ, വി.​എ​ൽ. ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Special trains should be allowed - Kerala Samajam
Next Story