Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്ര​ത്യേ​ക ട്രെ​യി​ൻ...

പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചു
cancel

മം​ഗ​ളൂ​രു: വി​ഷു ആ​ഘോ​ഷ വേ​ള​യി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​നും ചെ​ന്നൈ എ​ഗ്മോ​റി​നു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ചു. ട്രെ​യി​ൻ ന​മ്പ​ർ 06126 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്മോ​ർ സ്‌​പെ​ഷ​ൽ ഏ​പ്രി​ൽ ആ​റ്, 13 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.30 ന് ​ചെ​ന്നൈ എ​ഗ്മോ​റി​ൽ എ​ത്തി​ച്ചേ​രും. ചെ​ന്നൈ എ​ഗ്മോ​ർ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്‌​പെ​ഷ​ൽ ട്രെ​യി​ൻ (06125) ഏ​പ്രി​ൽ ഏ​ഴ്, 14 തീ​യ​തി​ക​ളി​ൽ ഉ​ച്ച ര​ണ്ടി​ന് ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 6.50 ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ എ​ത്തും.

ര​ണ്ട് എ​സി ടു-​ട​യ​ർ, എ​ട്ട് എ​സി ത്രീ-​ട​യ​ർ, ആ​റ് സ്ലീ​പ്പ​ർ ക്ലാ​സ്, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ, ഒ​രു ദി​വ്യാം​ഗ​ർ സൗ​ഹൃ​ദ കോ​ച്ച്, ഒ​രു ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​ൻ എ​ന്നി​വ​യാ​ണ് ട്രെ​യി​നി​ൽ ഉ​ണ്ടാ​കു​ക. യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റി​നും ഡോ. ​​​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​നും ഇ​ട​യി​ൽ പ്ര​ത്യേ​ക സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​ത്യേ​ക അ​റി​യി​പ്പി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​മ്പ​തി​ന് രാ​വി​ലെ 08.05 ന് ​ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 06545 അ​തേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തി​ച്ചേ​രും. മ​ട​ക്ക സ​ർ​വീ​സ് ന​മ്പ​ർ 06546 അ​തേ ദി​വ​സം വൈ​കി​ട്ട് 4.45 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റി​ൽ എ​ത്തി​ച്ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwayIndian RailwaysSpecial Train Service
News Summary - Special train service announced
Next Story