കൊച്ചുവേളിയിലേക്ക് വീണ്ടും സ്പെഷൽ ട്രെയിൻ
text_fieldsബംഗളൂരു: ക്രിസ്മസ് അവധി തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഒരു സ്പെഷൽ സർവിസ് കൂടെ പ്രഖ്യാപിച്ചു. ഡിസംബർ 27ന് ബയ്യപ്പനഹള്ളി ടെർമിനലിൽനിന്നും കൊച്ചുവേളിയിലേക്കാണ് സർവിസ്.
ഇന്ന് വൈകീട്ട് 3.50ന് ബയ്യപ്പനഹള്ളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06569) നാലിന് കെ.ആർ പുരം, 4.33ന് ബംഗാരപ്പേട്ട്, പാലക്കാട് -12.5, എറണാകുളം -3.30 അടുത്ത ദിവസം രാവിലെ 10.5ന് കൊച്ചുവേളിയിലുമെത്തും. 28ന് ഉച്ചക്ക് 12.35ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06570) എറണാകുളം വൈകീട്ട് 4.20നും പാലക്കാട് 7.35നും ബംഗാരപ്പേട്ടിൽ പുലർച്ച 2.11നും കെ.ആർ പുരം -3.4 ബയ്യപ്പനഹള്ളിയിൽ 3.55നും എത്തിച്ചേരും.
ഒരു എ.സി ത്രീ ടയർ കോച്ചും രണ്ട് എ.സി ത്രീ ടയർ കോച്ചും 9 സ്ലീപ്പർ കോച്ചുകളും 4 ജനറൽ കോച്ചുകളുമാണുള്ളത്. സ്പെഷൽ സർവിസുകൾ നേരത്തേ പ്രഖ്യാപിച്ചുകൂടെയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. അവധിത്തിരക്ക് പരിഗണിച്ച് മിക്കപ്പോഴും തലേ ദിവസമാണ് റെയിൽവേ സ്പെഷൽ സർവിസുകൾ പ്രഖ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

