കല്യാണ കര്‍ണാടകയില്‍ പ്രത്യേക സെക്രട്ടേറിയറ്റ്
text_fieldsബംഗളൂരു: കല്യാണ കര്‍ണാടകയില്‍ പ്രത്യേക നിയമസഭാ മന്ദിരത്തിന് അംഗീകാരം നല്‍കിയതായി നിയമ പാര്‍ലമെന്ററി കാര്യമന്ത്രി എച്ച്.കെ. പാട്ടീൽ. കല്യാണ കര്‍ണാടകയില്‍ (പഴയ ഹൈദരാബാദ് കര്‍ണാടക) പ്രത്യേക സെക്രട്ടേറിയറ്റ് വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി മന്ത്രിസഭ തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രിയും മേഖലയിൽനിന്നുള്ള എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെ തീരുമാനത്തെ പ്രശംസിച്ചു.
വികസന സംരംഭങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ഈ മേഖലയില്‍ ഒരു സെക്രട്ടേറിയറ്റ് മന്ത്രിസഭ അംഗീകരിച്ചുവെന്നും ഇത് മേഖലയുടെ കൂടുതൽ വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കുമെന്നും കല്യാണ കര്‍ണാടകയില്‍ പ്രത്യേക സെക്രട്ടേറിയറ്റ് വരുന്നത് മേഖലയുടെ വികസനത്തിന് പുതിയൊരു ഉത്തേജനം നൽകുമെന്നും കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

