ദുരഭിമാനക്കേസില്‍ പ്രത്യേക പ്രോസിക്യൂഷന് രൂപവത്കരിക്കും -ആഭ്യന്തര മന്ത്രി
text_fieldsജി. പരമേശ്വര
ബംഗളൂരു: ഹുബ്ബള്ളി താലൂക്കിലെ ഇനാം വീരപൂര്‍ ഗ്രാമത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ദുരഭിമാന കൊലക്കേസില്‍ വിചാരണ നടത്താന്‍ പ്രത്യേക പ്രോസിക്യൂഷന് സംഘം രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിനായി ഫാസ്റ്റ് ട്രാക് കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും ഗര്‍ഭിണിയായ യുവതിയെ കൊല ചെയ്തത് ലജ്ജാവഹമാണെന്നും ദുരഭിമാനക്കൊല തടയാന്‍ സംസ്ഥാനത്ത് നിരവധി നിയമങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള നിയമത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയായ കുടുംബത്തിന് സഹായം നല്‍കും. രാഷ്ട്രീയ നേട്ടത്തിനായി സംഭവത്തെ ഉപയോഗിക്കാതെ പ്രതിപക്ഷം കൂടെ നില്‍ക്കണം. കേസുമായി ബന്ധപ്പെട്ട് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

