പൂജ അവധി യാത്രക്ക് ഇന്ന് രാത്രി കേരളത്തിലേക്ക് പ്രത്യേക ബസുകൾ
text_fieldsബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി വ്യാഴാഴ്ച രാത്രി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് പ്രത്യേക ബസ് സർവിസുകൾ നടത്തും. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ.
വിവിധ സ്ഥലങ്ങളിലേക്ക് 33 പ്രത്യേക ബസുകളാണ് ബംഗളൂരുവിൽനിന്ന് സർവിസ് നടത്തുന്നത്.
കോയമ്പത്തൂർ, മധുര, പുതുച്ചേരി, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കുംഭകോണം, ഊട്ടി, ഗോവ, റായ്ദുർഗ എന്നിവിടങ്ങളിലേക്കും പ്രത്യേക സർവിസുണ്ട്.
കേരളത്തിലേക്കുള്ള പ്രത്യേക ബസുകൾ
ബംഗളൂരു-പാലക്കാട്: രാത്രി 9.13, 9.41 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു-തൃശൂർ: രാത്രി 8.06, 9.21 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു-എറണാകുളം: രാത്രി 8.24 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു-കണ്ണൂർ: രാത്രി 9.44 (ഐരാവത്), 8.41 (കർണാടക സാരിഗെ)
ബംഗളൂരു-കോഴിക്കോട്: രാത്രി 9.48 (ഐരാവത് ക്ലബ് ക്ലാസ്), 8.41 (കർണാടക സാരിഗെ).

