നിയമസഭ സ്പീക്കർ സംഘാടകനായി കമ്പള; പ്രശംസിച്ച് മുഖ്യമന്ത്രി
text_fieldsകമ്പള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി മത്സരത്തിൽ പങ്കെടുക്കുന്ന പോത്തുകളുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നു.
നിയമസഭ സ്പീക്കർ യു.ടി. ഖാദർ സമീപം
മംഗളൂരു: തുളുനാടിന്റെ ഏകീകൃതവും മതേതരവുമായ പൈതൃക കായികമേളയായ കമ്പളയെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശംസിച്ചു. നിയമസഭ സ്പീക്കർ യു.ടി. ഖാദറിന്റെ നേതൃത്വത്തിൽ നരിങ്ങാനയിലെ ലവ-കുശ ജോഡുകരെ കമ്പള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാംസ്കാരികവും സാമൂഹികവുമായ അതിർവരമ്പുകൾ ഭേദിക്കുന്നതിലും സൗഹാർദം വളർത്തുന്നതിലും കായികരംഗത്തിന്റെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വത്തെയാണ് കമ്പള പ്രതിഫലിപ്പിക്കുന്നത്. അത് മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അതിർവരമ്പുകൾ മറികടന്ന് ആളുകളെ ഒന്നിപ്പിക്കുന്നു. നമ്മുടെ സർക്കാർ ഐക്യം വളർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. കമ്പളക്കെതിരായ സുപ്രീംകോടതിയുടെ പ്രാരംഭ നിരോധനം മറികടക്കാൻ കർണാടക സർക്കാർ വലിയ ശ്രമങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുളു രണ്ടാം ഔദ്യോഗിക ഭാഷയാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉള്ളാൾ താലൂക്കിലെ മഞ്ഞനാടി ഗ്രാമത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച മൂന്നുപേരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര ചെക്ക് ചടങ്ങിൽ മുഖ്യമന്ത്രി കൈമാറി. ഖദീജത്തുൽ ഖുബ്ര, സലൈഖ മെഹ്ദി, സൽമ മാജിയ തുടങ്ങി ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് കഴിഞ്ഞ മാസം എട്ടിനുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ദിവസങ്ങളിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

