ജയിലിൽനിന്നും വോട്ടുതേടി എസ്.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ
text_fieldsശാഫി ബെള്ളാരെ, ആർ.ഡി. പാട്ടീൽ
ബംഗളൂരു: സമാജ്വാദി പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും രണ്ടു സ്ഥാനാർഥികൾ ജയിലിൽനിന്ന് ജനവിധി തേടുന്നു. കർണാടകയിലെ കുപ്രസിദ്ധമായ എസ്.ഐ റിക്രൂട്ട്മെന്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ആർ.ഡി. പാട്ടീൽ (39) കലബുറഗിയിലെ അഫ്സൽപൂരിൽ എസ്.പി സ്ഥാനാർഥിയായും ദക്ഷിണ കന്നട സുള്ള്യ ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതി ഇസ്മയിൽ ശാഫി ബെള്ളാരെ (41) ദക്ഷിണ കന്നട പൂത്തൂരിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയുമായാണ് മത്സരിക്കുന്നത്. അഫ്സൽപൂർ കോൺഗ്രസിന്റെയും പുത്തൂർ ബി.ജെ.പിയുടെയും സിറ്റിങ് മണ്ഡലങ്ങളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

