ദക്ഷിണ കന്നട കോൺഗ്രസ് സ്ഥാനാർഥി പത്മരാജ് പത്രിക നൽകി
text_fieldsദക്ഷിണ കന്നട മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പത്മരാജ് പത്രിക നൽകുന്നു
മംഗളൂരു: ദക്ഷിണ കന്നട ലോക്സഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ആർ. പത്മരാജ് ബുധനാഴ്ച വരണാധികാരി ജില്ല ഡെപ്യൂട്ടി കമീഷണർ എം.പി. മുള്ളൈ മുഹിളൻ മുമ്പാകെ പത്രിക സമർപ്പിച്ചു. ദക്ഷിണ കന്നട ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു, ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ എം.എൽ.സി, ഐവൻ ഡിസൂസ, മുൻ മന്ത്രി ബി. രമാനാഥ റൈ, ജെ.ആർ. ലോബോ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കുദ്രോളി ക്ഷേത്ര ദർശനം നടത്തുകയും ഉള്ളാൾ ദർഗ സന്ദർശിക്കുകയും മംഗളൂരു ബിഷപ് ഡോ. പീറ്റർ പോൾ സൽദാൻഹ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജനാർദന പൂജാരി എന്നിവരുടെ ആശീർവാദം സ്വീകരിക്കുകയും ചെയ്ത ശേഷമാണ് സ്ഥാനാർഥി ഡി.സി ഓഫിസിലേക്ക് പ്രകടന അകമ്പടിയോടെ എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

