Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​സ്.​ഒ.​എ​സ് പെ​ട്ടി ര​ക്ഷ​യേ​കും

text_fields
bookmark_border
എ​സ്.​ഒ.​എ​സ് പെ​ട്ടി ര​ക്ഷ​യേ​കും
cancel

ബംഗളൂരു:മൈ​സൂ​രു-​ബം​ഗ​ളൂ​രു അ​തി​വേ​ഗ​പാ​ത​യി​ൽ ഈ​യ​ടു​ത്ത് സ്ഥാ​പി​ച്ച ‘എ​സ്.​ഒ.​എ​സ്’ എ​ന്ന പേ​രി​ലു​ള്ള പ്ര​ത്യേ​ക സം​വി​ധാ​നം അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​മാ​കു​ന്നു. ‘സേ​വ് ഔ​വ​ർ സോ​ൾ’ എ​ന്ന ഈ ​സം​വി​ധാ​നം പാ​ത​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണു​ള്ള​ത്. മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള തൂ​ണി​ൽ പാ​ത​ക്ക​രി​കെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ SOS എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പെ​ട്ടി​ക​ൾ കാ​ണാം. ഇ​തി​ലെ ബ​ട്ട​ണി​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ റോ​ഡ് യാ​ത്ര​ക്കാ​ർ അ​മ​ർ​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ഇ​തോ​ടെ ഇ​തി​ലെ കാ​മ​റ​ക​ൾ തു​റ​ന്നു​വ​രു​ക​യും പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ് കേ​ന്ദ്ര​ങ്ങ​ൾ, കോ​ൾ​സെ​ന്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ന്ദേ​ശം പോ​കു​ക​യും ചെ​യ്യും. ആം​ബു​ല​ൻ​സ് ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​റി​യി​പ്പ് പോ​കും. അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യും അ​ടി​യ​ന്ത​ര കാ​ൾ സെ​ന്റ​റു​ക​ളു​മാ​യും ഈ ​സം​വി​ധാ​നം ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ സ​ഹാ​യ ന​മ്പ​റി​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടാം. എ​ന്നാ​ൽ, അ​തി​വേ​ഗ​പാ​ത​യു​ടെ പ​ല​യി​ട​ങ്ങ​ളി​ലും മൊ​ബൈ​ലി​ന് റേ​ഞ്ചി​ല്ല. പ​ല​പ്പോ​ഴും മൊ​​ബൈ​ലി​ൽ ബാ​റ്റ​റി ചാ​ർ​ജ് തീ​ർ​ന്ന അ​വ​സ്ഥ​യി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യി​ല്ല. ഇ​തി​നാ​ൽ SOS സം​വി​ധാ​നം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നു​ണ്ട്.

അടിയന്തരഘട്ടങ്ങളിൽ 1033 നമ്പറിൽ വിളിക്കണം

അതിവേഗപാതയിൽ അപകടങ്ങൾ പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ 1033 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

ദേശീയപാത അതോറിറ്റിയാണ് ടോൾ ഫ്രീ നമ്പർ തയാറാക്കിയത്. ആംബുലൻസുകൾ, റെസ്ക്യൂ വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവ 30 മിനിറ്റിനുള്ളിൽ തന്നെ സംഭവസ്ഥല​ത്തെത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SOS box will save
Next Story