എസ്.ഒ.പി രൂപവത്കരിക്കും -ആഭ്യന്തര മന്ത്രി പരമേശ്വര
text_fieldsജി. പരമേശ്വര
ബംഗളൂരു: മെഗാ പരിപാടികൾ, സമ്മേളനങ്ങൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി കർണാടക സർക്കാർ പുതിയ സ്റ്റാൻഡേഡ് ഓപറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യാഴാഴ്ച പറഞ്ഞു.
ആർ.സി.ബി ടീമിന്റെ ഐ.പി.എൽ വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ തടിച്ചുകൂടിയ സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും കലാശിച്ച പിഴവുകൾ കണ്ടെത്തി സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പതിനൊന്ന് പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
പരിക്കേറ്റവരിൽ 46 പേർ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. 10 പേർ ആശുപത്രിയിലാണ്. അവരുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഒ.പി രൂപവത്കരിക്കുന്നത്.
ഇനി മുതൽ ഏതൊരു മെഗാ പരിപാടികളും സമ്മേളനങ്ങളും ആഘോഷങ്ങളും പൊലീസ് വകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

