ട്രെക്കിങ് സുരക്ഷക്കായി എസ്.ഒ.പി രൂപവത്കരിക്കും -ഈശ്വര്‍ ഖന്ദ്രെ
text_fieldsഈശ്വര്‍ ഖന്ദ്രെ
ബംഗളൂരു: ട്രെക്കിങ്ങിനിടെ ആളുകളെ കാണാതാകുന്ന സാഹചര്യം മുന്‍ നിര്‍ത്തി സംസ്ഥാനത്ത് ട്രെക്കിങ്ങിനായി ഒരു സ്റ്റാൻഡേഡ് ഓപറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) രൂപവത്ക്കരിക്കാന്‍ കർണാടക വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
തടിയന്റെമോൾ വനത്തിലെ ട്രെക്കിങ്ങിനിടെ കോഴിക്കോട് സ്വദേശിയായ ശരണ്യയെ കാണാതായ സംഭവം ചൂടാറും മുമ്പെ ചന്ദ്രദ്രോണ കുന്നുകളിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ കൂടി കാണാതായി. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി രേഖാമൂലം നിർദേശം നൽകിയതായി മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വനം വകുപ്പ് ഇതിനോടകം വികസിപ്പിച്ചെടുത്ത ‘ഇ-ഗസ്തു’ ആപ്, കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ‘എം സ്ട്രൈപ്സ്’ ആപ് എന്നിവ പോലെ ട്രെക്കിങ്ങിനായി ഒരു ആപ് വികസിപ്പിച്ചെടുക്കാനും ട്രെക്കിങ് നടത്തുന്നവരുടെ മൊബൈൽ ഫോണുകളിൽ താൽക്കാലികമായി ഇത് ഇൻസ്റ്റാൾ ചെയ്യാനും മന്ത്രി നിദേശിച്ചു.
ഇത് യാത്രയില്‍ വഴിതെറ്റുന്നവരെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സഹായകരമാവും. ഗൈഡുകൾക്ക് വയർലെസ് കമ്യൂണിക്കേഷൻ സെറ്റുകൾ ഉണ്ടായിരിക്കണമെന്നും ഖന്ദ്രെ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

