Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസോ​ണി​യ ഗാ​ന്ധി നാ​ളെ...

സോ​ണി​യ ഗാ​ന്ധി നാ​ളെ ക​ർ​ണാ​ട​ക​യി​ൽ

text_fields
bookmark_border
soniya gandhi
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ശ​നി​യാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് സോ​ണി​യ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ബി.​ജെ.​പി മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാ​റി​ന്റെ മ​ണ്ഡ​ല​മാ​യ ഹു​ബ്ബ​ള്ളി -ധാ​ർ​വാ​ഡ് സെ​ൻ​ട്ര​ലി​ൽ സോ​ണി​യ ഗാ​ന്ധി റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കും. മ​ഹേ​ഷ് തെ​ങ്കി​ന​കാ​യി​യെ​യാ​ണ് ബി.​ജെ.​പി ഷെ​ട്ടാ​റി​നെ​തി​രെ രം​ഗ​ത്തി​റ​ക്കി​യ​ത്. മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി ഷെ​ട്ടാ​ർ പാ​ർ​ട്ടി വി​ട്ട​ത് ബി.​ജെ.​പി​ക്ക് ക്ഷീ​ണം ചെ​യ്തി​രു​ന്നു. സ്വാ​ധീ​ന​മു​ള്ള ലിം​ഗാ​യ​ത്ത് നേ​താ​വാ​ണ് ​ജ​ഗ​ദീ​ഷ് ഷെ​ട്ട​ർ. അ​നു​ന​യ ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ളി​യ​തോ​ടെ ഷെ​ട്ടാ​റി​നെ എ​ന്തു​വി​ല​കൊ​ടു​ത്തും തോ​ൽ​പി​ക്കാ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മം. ഷെ​ട്ടാ​റി​ന്റെ വി​ജ​യം കോ​ൺ​ഗ്ര​സി​ന്റെ കൂ​ടി അ​ഭി​മാ​ന പ്ര​ശ്ന​മാ​യ​തി​നാ​ൽ സോ​ണി​​യ ഗാ​ന്ധി​യെ​യ​ട​ക്കം രം​ഗ​ത്തി​റ​ക്കി​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ഹു​ബ്ബ​ള്ളി​യി​ലെ​ത്തു​ന്ന സോ​ണി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ​​​ങ്കെ​ടു​ത്ത ശേ​ഷം വൈ​കീ​ട്ട് 3.30ന് ​മ​ട​ങ്ങും. ക​ർ​ണാ​ട​ക​യി​ൽ ഈ​യൊ​രു പ്ര​ചാ​ര​ണ റാ​ലി​യി​ൽ മാ​ത്ര​മാ​ണ് സോ​ണി​യ പ​​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മേ​യ് എ​ട്ടി​ന് ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും. 10 നാ​ണ് വോ​ട്ടെ​ടു​പ്പ്. 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiKarnatakatomorrow
News Summary - Sonia Gandhi in Karnataka tomorrow
Next Story