ഐക്യദാര്‍ഢ്യ യാത്ര ബംഗളൂരുവില്‍
text_fieldsവിധാന സൗധയിൽ നടന്ന വന്യജീവി ബോർഡ് യോഗത്തിൽ മന്ത്രിമാരായ ബൈരതി സുരേഷ്, ഈശ്വർ ഖന്ദ്രെ എന്നിവർക്കൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സപ്പോര്‍ട്ടിങ് ജേര്‍ണി ഞായറാഴ്ച നടക്കും. കർണാടക മുസ്ലിം ജമാഅത്ത് ബാംഗ്ലൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം.ജെ ഓർഗനൈസിങ് സെക്രട്ടറി മുജീബ് സഖാഫി നയിക്കുന്ന ജാഥ എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.യു, സംയുക്ത മഹല്ല് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ ബംഗളൂരു ജില്ല നേതാക്കള്‍ സപ്പോര്‍ട്ടിങ് ജേര്‍ണിയിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 7.30ന് മെജസ്റ്റിക് തവക്കല്‍ മസ്താന് ദര്ഗയില്നിന്നാരംഭിച്ച് ബംഗളൂരുവിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാത്രി 9.30ന് അള്സൂരിൽ സമാപിക്കും. സംഘടനയുടെ വിവിധ സോണുകളിൽ ഏർപ്പെടുത്തുന്ന സ്വീകരണ യോഗങ്ങളിൽ പ്രാദേശിക പൗരപ്രമുഖർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒമ്പത്- പീനിയ, 12-കെ.ആര്. പുരം, 1.30-മാര്‍ത്തഹള്ളി, വൈകീട്ട് നാല്- ഇലക്ട്രോണിക് സിറ്റി, ആറിന് ജയനഗര്‍, രാത്രി എട്ടിന് അള്‍സൂര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

