ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും- ഈശ്വർ ഖാണ്ഡ്രെ
text_fieldsബംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ (ബി.ബി.പി) ഒരു മെഗാ വാട്ട് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ. പാർക്കിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഇതിലൂടെ ഉൽപാദിപ്പിക്കും. ഇന്ത്യയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പാർക്ക് ആവും ബന്നാർഘട്ട. വനം വകുപ്പ് സംഘടിപ്പിച്ച 71ാമത് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിവർഷം 35-40 ലക്ഷം രൂപ വൈദ്യുതി ബില്ലിനായി ചെലവഴിക്കുകയും ഏകദേശം 600 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു. മൃഗശാലയിലെ ഉപയോഗശൂന്യമായ പാറക്കെട്ടിന് മുകളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. വൈദ്യുതി വകുപ്പുമായി ചർച്ചകൾ നടന്നു വരുന്നു. അടുത്ത വർഷം മാർച്ചോടെ പദ്ധതി പൂർത്തിയാകും.
പ്ലാൻറ് സ്ഥാപനത്തിന് ഏകദേശം 3.5 കോടി രൂപയും ഇലക്ട്രിക്കൽ ജോലികൾ, സബ് സ്റ്റേഷനുകൾ, കേബിളുകൾ എന്നിവക്കായി ഒരു കോടി രൂപയും ചെലവഴിക്കുമെന്ന് ബി.ബി.പി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

