Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി​ക​ള്‍...

മ​ല​യാ​ളി​ക​ള്‍ രോ​ഗി​ക​ളോ​ട് അ​നു​ക​മ്പ കാ​ണി​ക്കു​ന്ന സ​മൂ​ഹം -ജി​ല്ലി ബേ​ണ്‍

text_fields
bookmark_border
മ​ല​യാ​ളി​ക​ള്‍ രോ​ഗി​ക​ളോ​ട് അ​നു​ക​മ്പ കാ​ണി​ക്കു​ന്ന സ​മൂ​ഹം -ജി​ല്ലി ബേ​ണ്‍
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു- ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കാ​ന്‍സ​ര്‍ റി​ലീ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ജി​ല്ലി ബേ​ണ്‍ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: രോ​ഗി​ക​ളോ​ട് അ​നു​ക​മ്പ കാ​ണി​ക്കു​ന്ന സ​മൂ​ഹ​മാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ പ്ര​തി​നി​ധി​യും കാ​ന്‍സ​ര്‍ റി​ലീ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക ഡ​യ​റ​ക്ട​റു​മാ​യ ജി​ല്ലി ബേ​ണ്‍ പ​റ​ഞ്ഞു. എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു- ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ചാ​റ്റ് വി​ത്ത് ജി​ല്ലി ബേ​ണ്‍’​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ത്മാ​ർ​ഥ​ത​യും സ​മ​ര്‍പ്പ​ണ​വു​മാ​ണ് രോ​ഗി​ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ത്. അ​ർ​ബു​ദ​രോ​ഗി​യോ​ട് രോ​ഗ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് പ​റ​യു​ന്ന കൂ​ട്ടി​രി​പ്പു​കാ​രു​ടെ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ട്.

രോ​ഗ​ത്തി​ന്റെ പേ​രി​ല്‍ ഭ​യ​ക്കു​ക​യും ക​ര​യു​ക​യു​മ​ല്ല, പ​രി​ച​രി​ക്കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ അ​നി​വാ​ര്യ​ത​യും സാ​ധ്യ​ത​ക​ളും പ​ഠി​ക്കാ​ന്‍ 1989 ല്‍ ​താ​ന്‍ വ​ന്ന​പ്പോ​ള്‍ ക​ര​ച്ചി​ലു​ക​ളും നി​രാ​ശാ​മു​ഖ​ങ്ങ​ളു​മാ​ണ് വ​ര​വേ​റ്റ​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കാ​ന്‍സ​ര്‍ റി​ലീ​ഫ് ഇ​ന്ത്യ എ​ന്ന സം​ഘ​ട​ന​ക്ക് രൂ​പം ന​ല്‍കി​യ​ത്. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സാ​ന്ത്വ​ന പ​രി​ച​ര​ണം ഇ​ത്ര​ത്തോ​ളം വ്യാ​പ​ക​മാ​വു​ക​യോ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. നാ​ലു കോ​ടി​യി​ല​ധി​കം ജ​ന​ങ്ങ​ള്‍ക്ക് ഓ​രോ വ​ര്‍ഷ​വും ഇ​ന്ത്യ​യി​ല്‍ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യി വ​രു​ന്നു. ഇ​തി​ല്‍ ചെ​റി​യ ശ​ത​മാ​ന​ത്തി​നു മാ​ത്ര​മെ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്നു​ള്ളൂ.

ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി, പൂ​ക്കോ​യ ത​ങ്ങ​ള്‍ ഹോ​സ്പി​സ്, ഖാ​ഇ​ദെ മി​ല്ല​ത്ത് സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി തു​ട​ങ്ങി മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ ത​ന്നെ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ള്‍ വ​ള​രു​ക​യാ​ണ്. സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രെ മാ​റ്റി നി​ര്‍ത്തി​ക്കൊ​ണ്ടു​ള്ള പാ​ലി​യേ​റ്റി​വ് ശ്ര​മ​ങ്ങ​ള്‍ക്ക് മു​ന്നോ​ട്ട് പോ​കാ​നാ​വി​ല്ലെ​ന്നും ജി​ല്ലി ബേ​ണ്‍ വ്യ​ക്ത​മാ​ക്കി.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ പ​രി​ച​രി​ക്കാ​ന്‍ ത​ന്നെ​യും നി​യോ​ഗി​ച്ചി​രു​ന്നു. പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ രീ​തി​ക​ളെ​യാ​ണ് അ​വ​ര്‍ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ സ​ര്‍വാ​ഭ​ര​ണ വി​ഭൂ​ഷി​ത​യാ​യി, രാ​ജ്ഞി ആ​ഗ്ര​ഹി​ച്ച ത​ര​ത്തി​ലു​ള്ള അ​ന്ത്യ​യാ​ത്ര​ക്ക് സാ​ക്ഷി​യാ​വാ​ന്‍ ക​ഴി​ഞ്ഞെ​ന്നും ജി​ല്ലി ബേ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

വേ​ള്‍ഡ് സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ. ​ടി. മു​ര​ളി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ് ഗാ​ന്ധി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ന്‍ ര​ജി​സ്ട്രാ​ര്‍ കെ.​ബി. ലിം​ഗ ഗൗ​ഡ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​പ​ഹാ​രം ന​ൽ​കി. ഡോ. ​വി​കാ​സ് (നിം​ഹാ​ന്‍സ്), ഡോ. ​ഹൈ​ദ​ര​ലി, ഡോ. ​ബി​ജി, മു​ജീ​ബ് കു​ട്ട​മ​ശ്ശേ​രി, ജോ​സ് പു​ളി​മൂ​ട്ടി​ല്‍, പ്ര​സീ​ദ് കു​മാ​ര്‍, രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഡോ. ​എം.​എ. അ​മീ​റ​ലി സ്വാ​ഗ​ത​വും നാ​സ​ര്‍ നീ​ല​സാ​ന്ദ്ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalijilly bernsick people
News Summary - Society where Malayalees show compassion to the sick people- Jilly Bern
Next Story