Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസോ​ഷ്യ​ലി​സ്റ്റ്...

സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ക​ൺ​വെ​ൻ​ഷ​ൻ 29ന്

text_fields
bookmark_border
സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ക​ൺ​വെ​ൻ​ഷ​ൻ 29ന്
cancel

ബം​ഗ​ളൂ​രു: സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ഇ​ന്ത്യ ദ​ക്ഷി​ണേ​ന്ത്യ​ൻ നേ​തൃ​യോ​ഗ​വും ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ക​ൺ​വെ​ൻ​ഷ​നും ഒ​ക്ടോ​ബ​ർ 29ന് ​ബം​ഗ​ളൂ​രു ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ക്കും. ക​ൺ​വെ​ൻ​ഷ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ട്ടി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ത​മ്പാ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സ​ന്ദീ​പ് പാ​ണ്ഡെ, ക​ർ​ണാ​ട​ക മ​ന്ത്രി​മാ​രാ​യ ദി​നേ​ശ് ഗു​ണ്ടു​റാ​വു, സ​മീ​ർ അ​ഹ്‌​മ​ദ്‌, എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, മു​ൻ മ​ന്ത്രി ഡോ. ​ല​ളി​ത നാ​യ്ക്, മൈ​ക്ക​ൾ ഫെ​ർ​ണാ​ണ്ട​സ്, നൂ​റു​ൽ അ​മീ​ൻ, പ്ര​ഫ. ശ്യാം​ഗം​ഭീ​ർ, മ​നോ​ജ്‌ ടി. ​സാ​രം​ഗ്, പ്ര​ഫ. ഹ​നു​മ​ന്ത തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

സോ​ഷ്യ​ലി​സ്റ്റ് വീ​ക്ഷ​ണ​മു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ യോ​ജി​പ്പി​ച്ച് ഇ​ൻ​ഡ്യ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് സ​മ്മേ​ള​നം. ന​വം​ബ​ർ മാ​സ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ഉ​ത്ത​ര മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ സം​ഗ​മം ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്റും മു​തി​ർ​ന്ന സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യ മൈ​ക്ക​ൾ ഫെ​ർ​ണാ​ണ്ട​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ത​മ്പാ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Socialist Party IndiaAnti-Fascist Convention
News Summary - Socialist Party (India) Anti-Fascist Convention on 29
Next Story