Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി ബംഗളൂരു യൂനിയൻ വാർഷികം നാളെ
text_fieldsbookmark_border
ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ബംഗളൂരു യൂനിയൻ 24ാം വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 9.30ന് പൂജയോടെ തമ്മനാഹള്ളി എസ്.എൻ.ഡി.പി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂനിയന്റെ കീഴിലുള്ള ശാഖകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുക.
യൂനിയൻ പ്രസിഡന്റ് എൻ. ആനന്ദൻ അധ്യക്ഷതവഹിക്കും. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യാതിഥിയാവും. യൂനിയൻ റിപ്പോർട്ടും കണക്കുകളും അടുത്ത വർഷത്തേക്കുള്ള ബജറ്റും അവതരിപ്പിക്കുമെന്ന് യൂനിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

