എസ്.എം.എഫ് ദേശീയ സെമിനാർ; വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsസുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന എസ്.എം.എഫ് ദേശീയ സെമിനാറിനുള്ള സ്വാഗതസംഘ രൂപത്കരണ യോഗം എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ഉദ്ഘാടനംചെയ്യുന്നു
ബംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന എസ്.എം.എഫ് ദേശീയ സെമിനാറിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. മഹല്ല് സംവിധാനത്തെ ദേശീയതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ സംസ്ഥാനങ്ങളിലെ മഹല്ലുകളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിനായി വിപുലമായ ഒരുക്കങ്ങൾക്ക് തുടക്കമായി. മത്തിക്കരെ സിംഗ് 65 ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് വർക്കിങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ്, ബാംഗ്ലൂർ എസ്.എം.എഫ് അഡ്ഹോക് കമ്മറ്റി ചെയർമാൻ എം.കെ. നൗഷാദ്, കൺവീനർ വി.കെ. നാസർ,വി.സി. കരീം, അയ്യൂബ് ഹസനി, ഹസ്സൈനാർ ഫൈസി, ഷാജഹാൻ എന്നിവർ സംസാരിച്ചു. ബംഗളൂരുവിലെ മഹല്ല്, മദ്രസ, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളെയും പ്രവർത്തകരെയും ഒരുമിപ്പിച്ച് ദേശീയ സെമിനാറിനെ ശ്രദ്ധേയമായ സംഗമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. എസ്.എം.എഫീന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിനും മഹല്ല് സംവിധാനത്തി്ന്റെ സാമൂഹിക, വിദ്യാഭ്യാസ, സേവന മേഖലകളിലെ ഇടപെടലുകൾക്ക് ദേശീയതലത്തിൽ പുതിയ ഉണർവ് നൽകുന്നതിനും സെമിനാർ വഴിയൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ:
ചെയർമാൻ: വി.സി. അബ്ദുൾ കരീം, വർക്കിങ് ചെയർമാൻ: വി.കെ. നാസിർ, വൈസ് ചെയർമാന്മാർ: ടി.സി. സിറാജ്, ഹംസ ഫൈസി, മഹ്മൂദ് ഹാജി താനറി റോഡ്, സിദ്ദീഖ് തങ്ങൾ. ജനറൽ കൺവീനർ: എം.കെ. നൗഷാദ്. വർക്കിങ് കൺവീനർ: സമീർ ഷമ്മു. കൺവീനർമാർ: അയ്യൂബ് ഹാസൻ, ഹാരിസ് ദാസരഹള്ളി, മുനീർ മാരത്തഹള്ളി, കോഓഡിനേറ്റർ: സിറാജുദ്ദീൻ ഹുദവി,അസിസ്റ്റന്റ് കോഓഡിനേറ്റർ: ഹസൈനാർ ഫൈസി, ട്രഷറർ: അബു ശ്രീകണ്ഠപുരം.
പബ്ലിസിറ്റി ആന്‍ഡ് മീഡിയ കമ്മിറ്റി: ചെയർമാൻ: ഡോ. എം. എ. അമീറലി, ഡെപ്യൂട്ടി ചെയർമാൻ: അബ്ദുള്ള പാറായി, കൺവീനർ: ജാസിം വാഫി മുടിക്കോട്, ജോയിന്റ് കൺവീനർമാർ: ബിഷിർ ഹുദവി, കെ.എം. റാഫി വാഫി.
ഫിനാൻസ് കമ്മിറ്റി: ചെയർമാൻ: നിസാർ പാടൂർ, ഡെപ്യൂട്ടി ചെയർമാന്മാർ: സി. കെ. ഷാജഹാൻ, സിദ്ദീഖ് റൗണ്ട് ദ വേൾഡ്, കൺവീനർ: അബ്ദുള്ള മാവള്ളി, ജോയിന്റ് കൺവീനർമാർ: നാസർ നീലസാന്ദ്ര, മുസ്തഫ താനറി റോഡ്, മുജീബ് ബ്രീസ്.
ഇവന്റ് ആന്‍ഡ് പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റി: ചെയർമാൻ: ടി. സി. മുനീർ, ഡെപ്യൂട്ടി ചെയർമാൻ: റഹീം ചാവശ്ശേരി, കൺവീനർ: റിയാസ് ക്വാളിറ്റി
ജോയിന്റ് കൺവീനർ: എം. കെ. റസാഖ്.
റിസപ്ഷൻ ആന്ഡ്അക്കോമഡേഷൻ കമ്മിറ്റി: ചെയർമാൻ: ബഷീർ ഇമ്പീരിയൽ, ഡെപ്യൂട്ടി ചെയർമാൻ: സലീം കെ. ആർ. പുരം, കൺവീനർ: ഖൈസ് ബൊമ്മനഹള്ളി, ജോയിന്റ് കൺവീനർമാർ: വി.കെ. മഹ്മൂദ് , ജാസിം ഹുദവി.
ഫുഡ് ഡിപ്പാർട്ട്മെന്റ്: ചെയർമാൻ: ഫൈസൽ തലശ്ശേരി, ഡെപ്യൂട്ടി ചെയർമാൻ: അമീർ ദാസരഹള്ളികൺവീനർ: ബി.ടി.എം. സാദിഖ്, ജോയിന്റ് കൺവീനർ: റഷീദ് യെലഹങ്ക.
വളന്റിയര്‍ ഡിപ്പാർട്ട്മെന്റ്: ജനറൽ ക്യാപ്റ്റൻ: ഗഫൂർ ബനശങ്കരി, വൈസ് ക്യാപ്റ്റന്മാർ: ഷഫീഖ് മാവള്ളി, ഫായിസ് കമ്മനഹള്ളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

