എസ്.എം.എഫ് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsബംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ബംഗളൂരു ജില്ല അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹല്ല് ഭാരവാഹികൾ പങ്കെടുത്തു. യോഗം എസ്.എം.എഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. അംഗത്വ ഫോം വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വി.കെ. അബ്ദുൽ നാസിർ യശ്വന്ത്പുര അധ്യക്ഷത വഹിച്ചു. എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. തെരെഞ്ഞെടുത്ത പുതിയ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ: എം.കെ. നൗഷാദ് (ചെയർമാൻ). വി.കെ. അബ്ദുൽ നാസിർ (കൺവീനർ). സിദ്ദീഖ് തങ്ങൾ, അബുബക്കർ ശ്രീകണ്ഠപുരം, റഹീം ചാവശ്ശേരി, മുനീർ ആൾസീസൺ, അയ്യൂബ് ഹസനി (അംഗങ്ങൾ)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

