എസ്.എം.എ: അബ്ദുൽ ഹക്കിം പ്രസിഡന്റ്, അബ്ദുൽ റഹ്മാൻ ഹാജി ജനറൽ സെക്രട്ടറി
text_fieldsഅബ്ദുൽ ഹക്കിം (പ്രസി.) , അബ്ദുൽ റഹ്മാൻ ഹാജി (ജന. സെക്ര.)
ബംഗളൂരു: സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ്.എം.എ) ബംഗളൂരു ജില്ല പ്രസിഡന്റായി അബ്ദുൽ ഹക്കിമിനെയും ജനറൽ സെക്രട്ടറിയായി അബ്ദുറഹ്മാൻ ഹാജിയെയും തെരഞ്ഞെടുത്തു.
സി.എ. സത്താർ മൗലവി (ട്രഷ.), മുത്വലിബ് ഹാജി, അബ്ദുൽ ജലീൽ ഹാജി, ബഷീർ ഹാജി ശിവാജി നഗർ, ഷംസുദ്ദീൻ ലക്ഷ്മി ലേഔട്ട് (വൈ. പ്രസി.), അബ്ദുൽ ഹമീദ്, സമീർ ബാബു, എം.കെ. നസീർ ഹാജി, മസ്താൻ കെ.ആർ പുരം (ജോ. സെക്ര.) എന്നിവരടക്കം മുപ്പതംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
കർണാടക സ്റ്റേറ്റ് സുന്നി മാനേജ്മെൻറ് സെക്രട്ടറി ഹനീഫ മിസ്ബാഹി നേതൃത്വം നൽകി. ബംഗളൂരു ജില്ല സുന്നി കോഓഡിനേഷൻ ചെയർമാൻ അനസ് സിദ്ദീഖി മുഖ്യപ്രഭാഷണം നടത്തി. അന്തമാൻ ദ്വീപ് മർകസ് ഡയറക്ടർ സഹനുദ്ദീൻ സഖാഫി ക്ലാസെടുത്തു. മുൻ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.
ബംഗളൂരു ജില്ല മുസ്ലിം ജമാഅത്ത് സെക്രട്ടറി ബഷീർ സഹദി പീനിയ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ടി.സി, സത്താർ മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

