എസ്.കെ.എസ്.ബി.വി 2026-27 ബാംഗ്ലൂർ സൗത്ത് ഭാരവാഹികൾ
text_fieldsമുഹമ്മദ് ഹിസാൻ, മുഹമ്മദ് ഇഹ്സാൻ, ഐമൻ അഷർ, മുഹമ്മദ് ആഷിക് അലി
ബാംഗ്ലൂർ: എസ്.കെ.എസ്.ബി.വി ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം നടന്നു. ജംഇയ്യത്തുൽ മുഅല്ലിമീൻ റെയിഞ്ച് പ്രസിഡന്‍റ് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുസമദ് മൗലവി അധ്യക്ഷത വഹിച്ചു.
റേഞ്ച് കൺവീനർ മുഹമ്മദ് സഫ്‌വാൻ ഫൈസി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 'നമുക്ക് രക്ഷകരാകാം' എന്ന വിഷയത്തിൽ സമസ്ത ബാംഗ്ലൂർ മുദരിബ് ഹംസ ഫൈസി തൊടാർ സംസാരിച്ചു. മുഹമ്മദ് ഹിസാൻ (പ്രസിഡന്‍റ്), മുഹമ്മദ് ഇഹ്സാൻ (ജനറൽ സെക്രട്ടറി), ഐമൻ അഷർ (ട്രഷറർ), മുഹമ്മദ് ആഷിക് അലി (വർക്കിങ് സെക്രട്ടറി), മുഹമ്മദ് അഫ്ഫാൻ, മുഹമ്മദ് ഷാസിൻ, മുഹമ്മദ് മുസൈൻ (വൈസ് പ്രസിഡന്‍റുമാർ), യാസിൻ, ഫഹദ് അലി മുഹമ്മദ് റൈഹാൻ (ജോയിന്‍റ് സെക്രട്ടറിമാർ), ജില്ലാ കോഓഡിനേറ്റർമാരായി മുഹമ്മദ് സുഫിയാൻ, മുഹമ്മദ് ഖൈസ് എന്നിവരെയും അദബ് കോ ഓഡിനേറ്റർ ആയി മുഹമ്മദ് ഹഫീസ് അലിഫ് കോഓഡിനേറ്റർ ആയി മുഹമ്മദ് നിഹാദ് ടെക് അഡ്മിൻ ആയി ഷാഹുൽഹമീദ് ഖിദ്മ കോഓഡിനേറ്റർ ആയി എ.കെ. ഇബ്രാഹിം മീഡിയവിങ്ങായി ഷബീർ, മുഹമ്മദ് ഫാസ്, മുഹമ്മദ് റാഫി എന്നിവരെയും തെരഞ്ഞെടുത്തു. എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ സെക്രട്ടറി അബ്ദു സലീം, റബീഹ് ഫൈസി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

