Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.കെ.എം.എം.എ ബാംഗ്ലൂർ സൗത് റെയ്ഞ്ചിന് പുതിയ നേതൃത്വം

text_fields
bookmark_border
ഹാഷിം നീലസാന്ദ്ര പ്രസിഡന്‍റ്, പി.കെ. നസീർ ബൊമ്മനഹള്ളി ജനറൽ സെക്രട്ടറി
എസ്.കെ.എം.എം.എ ബാംഗ്ലൂർ സൗത് റെയ്ഞ്ചിന് പുതിയ നേതൃത്വം
cancel
camera_alt

ഹാ​ഷിം നീ​ല​സാ​ന്ദ്ര(​പ്ര​സി​ഡ​ന്‍റ്), പി.​കെ. ന​സീ​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 

ബംഗളൂരു: എസ്.കെ.എം.എം.എ ബാംഗ്ലൂർ സൗത് റെയ്ഞ്ചിന്‍റെ പുതിയ കമ്മിറ്റി രൂപവത്കരണ യോഗം മടിവാളയിലെ സേവറി ബിസിനസ് ഹോട്ടലില്‍ നടന്നു. എസ്.കെ.ജെ.എം സൗത് റെയ്ഞ്ച് പ്രസിഡന്‍റ് മുസ്തഫ ഹുദവി കാലടി അധ്യക്ഷത വഹിച്ചു. പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് മൗലവി മുഖ്യ ഉദ്ബോധന ക്ലാസ് നടത്തി. അബ്ദുൽ സലാം മാർക്കം റോഡ്, സലീം മിന്‍റ്, നിസാർ മാര്‍ത്തഹള്ളി, സഫ്‌വാൻ ഫൈസി ബെഗുർ, നൗഷാദ് മാർക്കം റോഡ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: ഹാഷിം നീലസാന്ദ്ര (പ്രസിഡന്റ്), പി.കെ. നസീർ ബൊമ്മനഹള്ളി (ജനറൽ സെക്രട്ടറി), റഫീഖ് പാഷനെ (ട്രഷറർ), മുനീർ ലാബ് മാറത്തഹള്ളി (വർക്കിങ് സെക്രട്ടറി), മുസ്തഫ ഇജിപുര, അബ്ദുൽ കബീർ ജയനഗർ (വൈസ് പ്രസിഡന്റുമാർ), ആസിഫ് മാർക്കം റോഡ്, റിയാസ് മടിവാള (ജോയന്റ് സെക്രട്ടറിമാർ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SKMMA Bangalore South Range
Next Story