എസ്.കെ.ജെ.എം ബംഗളൂരു സൗത്ത് റേഞ്ച് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപ്രസിഡന്റ് മുസ്തഫ ഹുദവി, ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി
ബംഗളൂരു: ബംഗളൂരു സൗത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കമ്മറ്റി രൂപവത്കരിച്ചു. ബൊമ്മനഹള്ളി മഹ്മൂദിയ്യ മദ്റസയിൽ നടന്ന ജനറൽ ബോഡി യോഗം റേഞ്ച് പ്രസിഡന്റ് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. ജാഫർ ഫൈസി വണ്ടൂർ അധ്യക്ഷത വഹിച്ചു. ഹുജ്ജത്തുല്ല ഹുദവി പ്രാർഥന നിർവഹിച്ചു. ശരീഫ് ഫൈസി വയനാട് സംസാരിച്ചു. അബ്ദുൽ സമദ് മൗലവി മാണിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും സിനാൻ ജലാലി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മുസ്തഫ ഹുദവി (പ്രസി.), മുഹമ്മദ് മൗലവി, യൂസുഫ് ഫൈസി (വൈസ് പ്രസിഡന്റുമാർ), സുഹൈൽ ഫൈസി (ജന. സെക്ര.), സിദ്ദീഖ് റഹ്മാനി, അജ്നാസ് ഗസ്സാലി (ജോ. സെക്രട്ടറിമാർ), സലാം മാർക്കം റോഡ് (ട്രഷ.), ശരീഫ് സിറാജി (പരീക്ഷ ബോർഡ് ചെയർമാൻ), അഷ്റഫ് വാഫി (വൈസ് ചെയർമാൻ), സമദ് മൗലവി (എസ്.കെ.എസ്.ബി.വി ചെയർമാൻ), സിനാൻ ജലാലി (കൺ.), ഹുജ്ജത്തുല്ല ഹുദവി (ഐ.ടി കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

