എസ്.കെ. പൊറ്റെക്കാട്ടിന്‍റെ സാഹിത്യം കഥ പറച്ചിലിന്‍റെയും എഴുത്തിന്‍റെയും സമ്മിശ്ര ആവിഷ്ക്കാരം- ഡോ.എം.സി. അബ്ദുൾ നാസർ
text_fieldsബംഗളൂരു: കഥ പറയുന്ന പാരമ്പര്യവും കഥയെഴുത്തിന്‍റെ രീതിയുടെയും സമ്മിശ്ര ആവിഷ്ക്കാരമാണ് എസ് കെ പൊറ്റെക്കാട്ടിന്‍റെ രചനകൾ എന്ന് പ്രശസ്ത നിരൂപകനും കാലടി സർവ്വകലാശാലയിലെ അധ്യാപകനുമായ ഡോ.എം.സി. അബ്ദുൾ നാസർ. കേരള സമാജം ദൂരവാണിനഗറിന്‍റെ പ്രതിമാസ സാഹിത്യ സംവാദ പരിപാടിയിൽ എസ്.കെ. പൊറ്റെക്കാട്ടന്‍റെ സമഗ്ര സംഭാവനകളെ വിലയിരുത്തി 'മലയാള കഥാ ലോകത്തിന്‍റെ വർത്തമാനം' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിചിത കഥ കേൾക്കാൻ ആരും താല്പര്യപ്പെടില്ല. അപരിചിതത്വം കഥ പറച്ചിലിന് അനിവാര്യമാണ്. പരിചിതമായതിനെ അപരിചിതമാക്കുന്നു എന്നതാണ് കഥ എഴുത്തിന്‍റെ സവിശേഷത. ഇത് രണ്ടും ചേർന്നതാണ് എസ്.കെയുടെ കഥകൾ.
മനോഹരമായ ഒരു കാല്പനിക അന്തരീക്ഷം എക്.കെയുടെ കഥകളിലുണ്ടെന്നും അബ്ദുൾ നാസർ കൂട്ടിച്ചേര്‍ത്തു. സുധാകരൻ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞപ്പൻ, ഡെന്നിസ്പോൾ, ടി.ഇ. കലിസ്റ്റസ്, കെ. ചന്ദ്രശേഖരൻ നായർ, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പൊന്നമ്മ ദാസ്, അനിത മധു, പി. ഗീത എന്നിവർ എസ്.കെ. പൊറ്റെക്കാട്ടിന്‍റെ ഭ്രാന്തൻ നായ, നദീതീരത്തിൽ, കാട്ടുചെമ്പകം എന്നീ കഥകൾ യഥാക്രമം അവതരിപ്പിച്ചു.
എസ്.കെ. പൊറ്റക്കാട്ടിന്‍റെ പ്രശസ്ത കഥകളിലൊന്നായ മെയിൽ റണ്ണർ എന്ന കഥയുടെ സമൂഹ വായനയിൽ അബ്ദുൽ അഹദ്, അബ്ദുൽ വാഹിദ്, സൗദ റഹിമാൻ, വി.കെ. സുരേന്ദ്രൻ, ഷീബ രാജൻ, ആർദ്ര രാജ്, ആര്യ സജീവ്, ദിവ്യ സുരേഷ്, സരസ്വതി രവീന്ദ്രൻ, ദോഷി മുത്തു, അനിത മധു, രതി സുരേഷ്, ഷൈന സുരേഷ് എന്നിവർ പങ്കെടുത്തു. സംഗീത രാമചന്ദ്രൻ, തങ്കമ്മ സുകുമാരൻ, ഉണ്ണികൃഷ്ണൻ അരിക്കത്ത്, അനിൽ മിത്രാനന്ദപുരം, കൽപന പ്രദീപൻ എന്നിവർ കവിതകൾ ആലപിച്ചു. ഷമീമ, ദേവകി സഹദേവൻ, കെ. കൃഷ്ണമ്മ എന്നിവർ എസ്. ജാനകിയുടെ പാട്ടുകൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

