Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2023 7:56 AM IST Updated On
date_range 29 May 2023 7:56 AM ISTകാറും ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: വടക്കൻ കർണാടകയിലെ ദൊത്തിഹാലിൽ ദേശീയ പാത 50 ലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികളടക്കം ആറുപേർ മരിച്ചു. കുഷ്ടഗി ഗുഡി കലക്കേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. രാജപ്പ ബനഗൊഡി, രാഘവേന്ദ്ര, അക്ഷയ, ശിവശരൺ, ജയശ്രീ, കുട്ടികളായ രാഖി, രശ്മിക എന്നിവരാണ് മരിച്ചത്.
വിജയപുരയിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. ഇടിയുടെ ആഘാതത്തിൽ കാർ ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി. പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

